തിരുവനന്തപുരത്തുള്ള ലത്തീൻ, സീറോ മലബാർ, സീറോ മലങ്കര സഭകളുടെ സഹകരണത്തോടെ തിരുവനന്തപുരം ജീസസ് യൂത്തിന്റെയും മൗണ്ട് കാർമൽ മിനിസ്ട്രീസിന്റെയും ആഭിമുഖ്യത്തിൽ റവ. ഫാ. ഡാനിയേൽ പൂവണ്ണത്തിൽ നയിക്കുന്ന ‘ഫിയസ്റ്റ – യുവജന കൺവെൻഷൻ’ 2019 മെയ്‌ 1 മുതൽ 5 വരെ നടക്കും. 17 മുതൽ 25 വയസ്സു വരെയുള്ള യുവജനങ്ങൾക്കായി സംഘടിപ്പിച്ചിരിക്കുന്ന ഈ കൺവെൻഷൻ തിരുവനന്തപുരത്തുള്ള പട്ടം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിൽവച്ചാണ് നടക്കുന്നത്.

ഇന്നലെ അനന്തപുരി കൃപാഭിഷേകത്തിൻ്റെ വേളയിൽ തിരുവനന്തപുരം ലത്തീൻ അതിരൂപത സഹായമെത്രാൻ ഡോ. ആർ ക്രിസ്തുദാസ് ഫിയസ്റ്റ യുവജന കൺവെൻഷന്റെ ലോഗോ പ്രകാശനം ചെയ്തു ആശീര്‍വ്വദിച്ചു. യുവജന കൺവെൻഷൻ നല്ലൊരു തുടക്കമായി കാണുന്നുവെന്നും നല്ലൊരു ദൈവാനുഭവം സമ്മാനിക്കുന്നതിന് ഫിയസ്റ്റ കാരണമാകട്ടെയെന്നും ബിഷപ്പ് ക്രിസ്തുദാസ് ആശംസിച്ചു. പരിപാടിയുടെ പ്രോമോ വീഡിയോ വേദിയിൽ പ്രദർശിപ്പിച്ചു. രജിസ്ട്രേഷന് വേണ്ടി അനന്തപുരി കൺവെൻഷൻ ഗ്രൗണ്ടിൽ പ്രത്യേക സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ടായിരുന്നു.

യുവജനങ്ങളെ ക്രിസ്തുവിന്റെ സ്നേഹത്തിലേക്ക് അടുപ്പിക്കുകയും, തങ്ങളുടെ യൗവനകാലം സ്രഷ്ടാവുമൊത്തു ആനന്ദിക്കാൻ പ്രചോദനമേകുകയുമാണ് ഫിയസ്റ്റ- 2019 ലക്ഷ്യം വയ്ക്കുന്നത്. ജീസസ് യൂത്തിലെ അനേകം സംഗീതജ്ഞരും കലാകാരന്മാരും അണിചേരുന്ന പരിപാടിയില്‍ രണ്ടായിരത്തോളം യുവജനങ്ങൾ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Source: www.pravachaksabdam.com

LEAVE A REPLY

Please enter your comment!
Please enter your name here