“അവൻ പരിശുദ്ധാത്മാവിനാലും അഗ്നിയാലും നിങ്ങളെ സ്നാനപ്പെടുത്തും ” (മത്തായി 3:11) എന്ന വചനം മാംസം ധരിക്കുമാറ് പ്രകടമായ ദൈവിക അടയാളങ്ങളിലൂടെ അനേകരെ ക്രിസ്തീയതയിലേക്കും യഥാർത്ഥ ദൈവിക ജീവിതത്തിലേക്കും നയിച്ചുകൊണ്ടിരിക്കുന്ന ലോക പ്രശസ്ത വചന പ്രഘോഷകരായ റവ.ഫാ.സേവ്യർ ഖാൻ വട്ടായിൽ, റവ.ഫാ. സോജി ഓലിക്കൽ എന്നിവർ നയിക്കുന്ന അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രിയുടെ “എവൈക്ക് യൂറോപ്പ്‌ കാത്തലിക് റെസിഡൻഷ്യൽ കോൺഫറൻസ് ” 2019 ജൂലൈ 19 വെള്ളി മുതൽ 21 ഞായർ വരെ അയർലണ്ടിൽ നടക്കും.

അഭിഷേകാഗ്നി, സെഹിയോൻ മിനിസ്ട്രി കൂട്ടായ്മയുടെ സൗജന്യ പ്രസിദ്ധീകരണം കിങ്‌ഡം റവലേറ്റർ മാഗസിന്റെ പേട്രൺ ബിഷപ്പ്. അൽഫോൻസ് കുള്ളിനൻ ശുശ്രൂഷകളിൽ പങ്കെടുക്കും. ഫാ.ഷൈജു നടുവത്താനിയിൽ,അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രീസ് ഇന്റർനാഷണൽ കോ ഓർഡിനേറ്റർ ബ്രദർ ഷിബു കുര്യൻ എന്നിവരുടെ നേതൃത്വത്തിൽ ധ്യാനത്തിനുള്ള ഒരുക്കങ്ങൾ നടന്നുവരുന്നു.

Source: www.pravachakasabdam.com

LEAVE A REPLY

Please enter your comment!
Please enter your name here