നെയ്യാറ്റിന്‍കര ലത്തീന്‍ രൂപതയുടെ നേതൃത്വത്തില്‍ അഞ്ച് ദിവസമായി മുനിസിപ്പല്‍ സ്‌റ്റേഡിയത്തില്‍ നടന്നിരുന്ന നെയ്യാറ്റിന്‍കര ബൈബിള്‍ കണ്‍വെന്‍ഷന് ഭക്തി നിര്‍ഭരമായ സമാപനം. അട്ടപ്പാടി സെഹിയോന്‍ ധ്യാന മിനിസ്ട്രീസ് ഡയറക്ടര്‍ ഫാ.സേവ്യര്‍ഖാന്‍ വട്ടായിലും ടീമുമാണ് കണ്‍വെന്‍ഷന്‍ നയിച്ചത്. ഇന്നലെ വൈകുന്നേരം നടന്ന സമാപന പൊന്തിഫിക്കല്‍ ദിവ്യബലിക്ക് ബിഷപ്പ് ഡോ.വിന്‍സെന്റ് സാമുവല്‍ മുഖ്യകാര്‍മികത്വം വഹിച്ചു.

ഓരോ ധ്യാനങ്ങളും വിശ്വാസസമൂഹത്തെ ആത്മിയ ഉണര്‍വ്വിലേക്കാണ് നയിക്കുന്നത്. പരിശുദ്ധ മറിയത്തിന്റെ മധ്യസ്ഥം യാചിച്ച് പ്രാര്‍ത്ഥിക്കുന്നവര്‍ക്ക് ജീവിതത്തില്‍ വിജയമുണ്ടാകുന്നെന്ന് ബിഷപ്പ് പറഞ്ഞു. ഓരോ ധ്യാനങ്ങളും വിശ്വാസസമൂഹത്തെ ആത്മിയ ഉണര്‍വിലേക്കാണ് നയിക്കുന്നതെന്നും അദേഹം കൂട്ടിച്ചേര്‍ത്തു. ശുശ്രൂഷ കോ ഓര്‍ഡിനേറ്റര്‍ മോണ്‍. വി.പി.ജോസ്, കണ്‍വീനര്‍ ഫാ.ജറാള്‍ഡ് മത്യാസ്, ഫാ. നിക്‌സണ്‍ രാജ് തുടങ്ങിയവര്‍ സഹകാര്‍മ്മികരായി.

Source: www.pravachakasabdam.com