ജസ്റ്റീസ് കെ.ടി. തോമസ് നേതൃത്വം നല്‍കുന്ന ലോ റിഫോംസ് കമ്മീഷന്‍ തയ്യാറാക്കിയ കേരള ചര്‍ച്ച് പ്രോപ്പര്‍ട്ടീസ് ആന്‍ഡ് ഇന്‍സ്റ്റിറ്റിയൂഷന്‍ ബില്‍, ഭരണഘടനാ വിരുദ്ധവും, കത്തോലിക്കാസഭ വിരുദ്ധരും, സഭയുടെ എതിരാളികളായിട്ടുള്ള വ്യക്തികളെയും സ്ഥാപനങ്ങളെയും സഭയ്‌ക്കെതിരേ പ്രകോപിപ്പിക്കുന്നതിന് വേണ്ടിയുള്ളതാണെന്നും, കെ.സി.വൈ.എം. സംസ്ഥാന പ്രസിഡന്റ് ശ്രീ. സിറിയക് ചാഴിക്കാടന്‍ ആരോപിച്ചു. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 26 ഉറപ്പ് നല്‍കുന്ന മൗലിക അവകാശങ്ങളെ നിഷേധിക്കുന്നതാണ് ചര്‍ച്ച് ബില്‍. ഭരണഘടന വിരുദ്ധവും ഭരണഘടനയില്‍ സംരക്ഷിക്കപ്പെട്ടിരിക്കുന്ന മതനിരപേക്ഷരുടെ ചൈതന്യത്തിന് നിരക്കാത്തതും സഭാസ്വത്തുക്കളുടെയും സ്ഥാപനങ്ങളുടെയും ഭരണം, സര്‍ക്കാരിന്റെ നിയന്ത്രണത്തിലാക്കുക എന്ന ഗൂഢ ലക്ഷ്യത്തോടുകൂടിയാണ്ഈ    ബില്ല് തയ്യാറാക്കപ്പെട്ടിരിക്കുന്നത്. സഭയെ ദുര്‍ബലമാക്കുന്നതിന്, ലക്ഷ്യം വച്ചു കൊണ്ടുള്ള ഈ ബില്ലിനെ പരിപൂര്‍ണ്ണമായി തള്ളിക്കളയണമെന്ന് കെ.സി.വൈ.എം. ആവശ്യപ്പെട്ടു.
പ്രതിഷേധം ശക്തമാക്കുന്നതിന്റെ ഭാഗമായി കേരളത്തിലെ 32 രൂപതകളിലും ചര്‍ച്ച് ബില്ലിനെതിരെ പ്രതിഷേധ സംഗമങ്ങള്‍ സംഘടിപ്പിക്കുന്നതിനും 5 ലക്ഷത്തിലധികം പ്രതിഷേധ ഇ-മെയിലുകള്‍ [email protected]  എന്ന ഇ-മെയില്‍ ഐഡിയിലേക്ക് മാര്‍ച്ച് 3 നും 6 നും ഇടയ്ക്ക് കമ്മീഷന് അയച്ചുകൊണ്ട് ഇ-കാറ്റ് സൃഷ്ടിക്കുന്നതിനും കെ.സി.വൈ.എം. സംസ്ഥാന സമിതി ആഹ്വാനം ചെയ്തു. സംസ്ഥാന ഭാരവാഹികളായ ബിജോ പി. ബാബു, ജോസഫ് റാല്‍ഫ്, ഡെലിന്‍ ഡേവിഡ്, തേജസ് മാത്യു കറുകയില്‍, സന്തോഷ് രാജ് , റോസ്‌മോള്‍ ജോസ്, റ്റീന കെ.എസ്, ഷാരോണ്‍ കെ. റെജി, ഫാദര്‍ സ്റ്റീഫന്‍ തോമസ് ചാലക്കര എന്നിവര്‍ സംസാരിച്ചു.
Written by:  ക്രിസ്റ്റി ചക്കാലക്കൽ

LEAVE A REPLY

Please enter your comment!
Please enter your name here