കേ​ന്ദ്ര സ​ര്‍ക്കാ​രി​ന്‍റെ നി​ല​പാ​ടു കൊ​ണ്ടാ​ണു ഫ്രാ​ന്‍സി​സ് മാ​ര്‍പാ​പ്പ ഇ​ന്ത്യ​യി​ലേ​ക്കു വ​രാ​ത്ത​തെ​ന്നു മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ സ​ഭാ ത​ല​വ​നും സി​ബി​സി​ഐ മു​ന്‍ അ​ധ്യ​ക്ഷ​നു​മാ​യ ക​ര്‍ദി​നാ​ള്‍ മാ​ര്‍ ബ​സേ​ലി​യോ​സ് ക്ലീ​മി​സ് കാ​തോ​ലി​ക്കാ ബാ​വ. ഫ്രാ​ന്‍സി​സ് മാ​ര്‍പാ​പ്പ​യും ഇ​ന്ത്യ​യി​ലെ ജ​ന​ങ്ങ​ളും ഒ​രു​പോ​ലെ അ​തി​യാ​യി ആ​ഗ്ര​ഹി​ച്ച സ​ന്ദ​ര്‍ശ​നം ന​ട​ക്കാ​ത്ത​തു ഏ​റെ ദുഃ​ഖ​ക​ര​വും ദൗ​ര്‍ഭാ​ഗ്യ​ക​ര​വു​മാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഭ​ര​ണ​കൂ​ടം എ​ടു​ക്കു​ന്ന ഉ​ത്ത​ര​വാ​ദി​ത്വ​പൂ​ര്‍ണ​മാ​യ നി​ല​പാ​ടി​ലൂ​ടെ മാ​ത്ര​മേ മാ​ര്‍പാ​പ്പ​യു​ടെ സ​ന്ദ​ര്‍ശ​നം സാ​ധ്യ​മാ​കൂ. എ​ന്നാ​ല്‍ ഇ​ന്ത്യ​യി​ലെ സ​ര്‍ക്കാ​ര്‍ അ​ത്ത​രം നി​ല​പാ​ട​ല്ല ഇ​തു​വ​രെ സ്വീ​ക​രി​ച്ച​ത്. ഇ​ന്ത്യ​യി​ലെ ല​ക്ഷ​ക്ക​ണ​ക്കി​നു ജ​ന​ങ്ങ​ള്‍ അ​തി​യാ​യി ആ​ഗ്ര​ഹി​ക്കു​ന്ന മാ​ര്‍പാ​പ്പ​യു​ടെ സാ​ന്നി​ധ്യം ല​ഭി​ക്കാ​തി​രി​ക്കു​ന്ന​ത് വ​ള​രെ ദൗ​ര്‍ഭ്യാ​ക​ര​മാ​ണ് ക​ര്‍ദി​നാ​ള്‍ വി​ശ​ദീ​ക​രി​ച്ചു.

മാ​ര്‍പാ​പ്പ​യെ സ്വീ​ക​രി​ക്കാ​ന്‍ യു​എ​ഇ ഭ​ര​ണ​കൂ​ടം വ​ള​രെ ഉ​ദാ​ര​മാ​യ സ​മീ​പ​നം സ്വീ​ക​രി​ച്ചു. പ്ര​വാ​സി​ക​ളാ​യ മ​ല​യാ​ളി​ക​ളും മാ​ര്‍പാ​പ്പ​യു​ടെ വ​ര​വി​ല്‍ അ​ത്യ​ധി​കം സ​ന്തോ​ഷി​ക്കു​ന്നു​ണ്ട്. ഫ്രാ​ന്‍സി​സ് പാ​പ്പാ​യു​ടെ അ​ബു​ദാ​ബി സ​ന്ദ​ര്‍ശ​ന​ത്തി​ല്‍ ഭാ​ഗ​മാ​കാ​ന്‍ ക​ഴി​ഞ്ഞ​തി​ല്‍ സ​ന്തോ​ഷ​മു​ണ്ടെ​ന്നും ക​ര്‍ദി​നാ​ള്‍ പ​റ​ഞ്ഞു.

Source: www.deepika.com