ബ്രിട്ടണിലെ ഏറ്റവും വലിയ കത്തോലിക്കാ യുവജന സംഗമമായ ‘ഫ്ളേയിം 2019’ മാര്‍ച്ച് രണ്ടിന് ലണ്ടനിലെ വെബ്ളി അരീനയിൽ നടക്കും. കാത്തലിക് യൂത്ത് മിനിസ്ട്രി ഫെഡറേഷൻ എന്ന ഇംഗ്ലണ്ടിലെയും, വെയിൽസിലെയും കത്തോലിക്കാ സംഘടനകളുടെ കൂട്ടായ്മയാണ് ഒൻപതിനായിരത്തോളം യുവജനങ്ങൾ പങ്കെടുക്കുന്ന സംഗമത്തിന്റെ മുഖ്യ സംഘാടകർ. കത്തീനിയൻസ് എന്ന കത്തോലിക്ക അത്മായ സംഘടനയും സംഗമത്തിന് പിന്തുണ നൽകുന്നുണ്ട്.

ഐറിഷ് കത്തോലിക്ക സഭയുടെ തലവനായ ആർച്ച് ബിഷപ്പ് ഈമോൻ മാർട്ടിൻ, കർദ്ദിനാൾ വിൻസൻറ് നിക്കോൾസ്, അമേരിക്കയിൽ നിന്നുള്ള പാസ്റ്ററായ റോബർട്ട് മടൂ തുടങ്ങിയവരാണ് യുവജന സംഗമത്തിലെ മുഖ്യ അതിഥികൾ. ഫ്ളേയിമിനെ വർഷങ്ങളായി പിന്തുണയ്ക്കുകയും, അതിന് സാമ്പത്തിക സഹായം നല്‍കുകയും ചെയ്യുന്നതിൽ കത്തീനിയൻസ് സംഘടന വലിയ പങ്ക് വഹിക്കുന്നുണ്ടെന്ന് കാത്തലിക് യൂത്ത് മിനിസ്ട്രി ഫെഡറേഷന്റെ അധ്യക്ഷ പദവി വഹിക്കുന്ന ഫാ. ഡെർമോട്ട് ഡോണെല്ലി പറഞ്ഞു. രണ്ടു വർഷത്തിലൊരിക്കൽ നടക്കുന്ന ഫ്ളേയിം യുവജനസംഗമം 2013ൽ ആരംഭിച്ചതു മുതൽ വളർച്ചയുടെ പടവുകൾ കയറുകയാണ്.

Source: www.pravachaksabdam.com

LEAVE A REPLY

Please enter your comment!
Please enter your name here