ബ്രയിൻ ട്യൂമര്‍ ബാധയെ തുടര്‍ന്നു ഇന്ന്‍ രാവിലെ അന്തരിച്ച യുവ വൈദികന്‍ ഫാ. ഫെലിക്സ് പാടിയാത്തിന്റെ മൃതസംസ്ക്കാരം ബുധനാഴ്ച നടക്കും. അന്നേ ദിവസം രാവിലെ 9 മണിക്ക് ഭവനത്തിൽ മൃതസംസ്കാര ശുശ്രൂഷകൾ ആരംഭിക്കും. തുടർന്ന് വൈദികന്റെ ഇടവകയായ ഏറ്റുമാനൂർ വെട്ടിമുകൾ സെന്റ് മേരീസ് പള്ളിയിൽ 10.30-ന് പരിശുദ്ധ കുർബാനയോടെ മൃതസംസ്കാരം നടക്കും. ബ്രയിൻ ട്യൂമര്‍ ബാധിച്ചതിനെ തുടർന്ന് എറണാകുളം ആസ്റ്റർ മെഡിസിറ്റിയിൽ ഒരു മാസത്തിലേറെയായി അബോധാവസ്ഥയിൽ വെന്റലേറ്ററിൽ കഴിയുകയായിരുന്ന അദ്ദേഹം ഇന്ന്‍ രാവിലെ 7 മണിക്ക് നിത്യതയിലേക്ക് യാത്രയാകുകയായിരിന്നു. മരണസമയത്ത് വൈദികന്റെ മാതാപിതാക്കളും കുടുംബാംഗങ്ങളും അടുത്തുണ്ടായിരുന്നു.

ചങ്ങനാശേരി അതിരൂപതാധ്യക്ഷൻ അഭിവന്ദ്യ മാർ ജോസഫ് പെരുന്തോട്ടവും സഹായ മെത്രാൻ മാർ തോമസ് തറയിലും രാവിലെ തന്നെ ഹോസ്പിറ്റലിലെത്തി വൈദികന്റെ ആത്മശാന്തിക്കായി പ്രാർത്ഥിച്ചു. ഏറ്റുമാനൂരിനടുത്ത് വെട്ടിമുകൾ സെന്റ് മേരീസ് ഇടവകയിലെ പാടിയത്ത് എം.സി. അബ്രഹാമിന്റെയും ത്രേസ്യാമ്മയുടെയും മകനായി 1983 മാർച്ച് 25 മംഗളവാർത്താ തിരുനാളിലായിരുന്നു ഫാ .ഫെലിക്സിന്റെ (അഗസ്റ്റിൻ) ജനനം. കുറിച്ചി മൈനർ സെമിനാരി, കുന്നോത്ത് സെമിനാരി (ഫിലോസഫി), ആലുവ സെമിനാരി (തിയോളജി) എന്നീ പഠനങ്ങൾക്കു ശേഷം 2013 ഡിസംബർ 31-ന് മാർ ജോസഫ് പെരുന്തോട്ടം പിതാവിൽ നിന്നുമാണ് അദ്ദേഹം തിരുപ്പട്ടം സ്വീകരിച്ചത്.

Source: www.pravachaksabdam.com

LEAVE A REPLY

Please enter your comment!
Please enter your name here