ലോക യുവജന സംഗമത്തിനിടെ ഫ്രാന്‍സിസ് പാപ്പയ്ക്കൊപ്പം ഭക്ഷണം കഴിക്കാനും കുശലം പങ്കുവെയ്ക്കാനും അതുല്യ ഭാഗ്യം ലഭിച്ച പത്തു യുവജനങ്ങളില്‍ ഒരാളായി കൊച്ചി സ്വദേശിയും. ജീസസ് യൂത്തിന്‍റെ സജീവ പ്രവര്‍ത്തകനും, കപ്യൂട്ടര്‍ എഞ്ചിനീയറുമായ ബെഡ്വിന്‍ ടൈറ്റസിനാണ് ഈ ഭാഗ്യം ലഭിച്ചത്. അല്‍മായര്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ ക്ഷണപ്രകാരമാണ് കേരളത്തിലെ ജീസസ് യൂത്തിന്‍റെ പ്രതിനിധിയായി ബെഡ്വിന്‍ പനാമയില്‍ എത്തിയത്.

ഭൂഖണ്ഡങ്ങളുടെ പ്രതിനിധികളായി 10 യുവതീയുവാക്കളെ യുവജന സംഗമ ദിനത്തിന്റെ സംഘാടകര്‍ തിരഞ്ഞെടുത്തപ്പോള്‍ അതില്‍ ബെഡ്വിനും ഉള്‍പ്പെടുകയായിരിന്നു. ഭക്ഷണത്തിനുശേഷം, തൊട്ടടുത്തുള്ള കപ്പേളയില്‍ കുറച്ചു സമയം പാപ്പ മൗനമായി പ്രാര്‍ത്ഥിച്ചു.

സെമിനാരി റെക്ടറിന് സമ്മാനം നല്കിയ പാപ്പാ, യുവജന പ്രതിനിധികളോടും, അവിടത്തെ 50 സെമിനാരി വിദ്യാര്‍ത്ഥികളോടുമൊപ്പം ഫോട്ടോ എടുക്കാനും സമയം കണ്ടെത്തി. കൊച്ചിയില്‍ എസ്.ഡബ്ല്യൂ കമ്പനിയില്‍ ജോലി ചെയ്യുന്ന ബെഡ്വിനും ഈ ഭാഗ്യം ലഭിക്കുകയായിരിന്നു. ജീസസ് യൂത്തിന്റെ വോക്സ് ക്രിസ്റ്റി ബാന്‍ഡിലെ അംഗം കൂടിയാണ് ബെഡ്വിന്‍.

 

 

Source: www.pravachakasabdam.com