ഫ്രാന്‍സിസ് മാര്‍പാപ്പ ഗള്‍ഫില്‍ സന്ദര്‍ശനം നടത്തുന്നുവെന്നതു വലിയ സന്തോഷത്തോടെ നോക്കി കാണുന്നുവെന്ന് സീറോ മലബാര്‍ സിനഡ്. നാലു ലക്ഷത്തോളം സീറോ മലബാര്‍ കത്തോലിക്കര്‍ ഗള്‍ഫില്‍ ജോലി ചെയ്യുന്നുണ്ടെന്നും അവരുടെ പങ്കാളിത്തവും മാര്‍പാപ്പയുടെ സന്ദര്‍ശനത്തിനു മിഴിവേകുമെന്നും സിനഡ് അഭിപ്രായപ്പെട്ടു. വിവിധ സെമിനാരികളില്‍ പരിശീലനം നല്‍കുന്ന വൈദികര്‍, അവരെ അതിനൊരുക്കുന്ന പരിശീലന പരിപാടികളില്‍ പങ്കെടുക്കേണ്ടത് ആവശ്യമാണെന്നു സിനഡ് വിലയിരുത്തി.

സങ്കീര്‍ണമായ ജീവിതാവസ്ഥകളിലൂടെ കടന്നുവരുന്ന വൈദികാര്‍ത്ഥികളെ നയിക്കാനും സഹായിക്കാനും സഹഗമനം നടത്താനുമായി, അവരെ പരിശീലിപ്പിക്കുന്ന വൈദികര്‍ക്കു സാധിക്കണം. അതിനു വൈദികരെ പ്രാപ്തരാക്കുന്നതിനു ഭാരതത്തിലെ വിവിധ ഭാഗങ്ങളില്‍ നടത്തുന്ന പരിശീലന പദ്ധതിയില്‍ അവരുടെ പങ്കാളിത്തമുണ്ടാകണം. സെമിനാരികളിലെ പുതിയ അധ്യാപകര്‍ക്കും ഇതു ബാധകമാണ്.

Source: www.pravachakasabdam.com