വിശുദ്ധ ചാവറയച്ചന്റെ 214ാമത് ജന്മദിനത്തിന്റെ അനുസ്മരണാഘോഷം മാന്നാനം കെ.ഇ. സ്‌കൂളില്‍ നടക്കും.10നു വൈകുന്നേരം അഞ്ചിനു തിരുവനന്തപുരം പ്രോവിന്‍സ് പ്രൊവിന്‍ഷ്യാള്‍ ഫാ. സെബാസ്റ്റ്യന്‍ ചാമത്തറ സിഎംഐയുടെ അധ്യക്ഷതയില്‍ പി.ജെ. ജോസഫ് എംഎല്‍എ ഉദ്ഘാടനംചെയ്യും.

ഫാ. ഫ്രാന്‍സിസ് വള്ളപ്പുര രചിച്ച ഗ്രന്ഥത്തിന്റെ പ്രകാശനവും ചാവറയച്ചന്‍ രചിച്ച മലയാളത്തിലെ ആദ്യ ഖണ്ഡകാവ്യമായ അനസ്താസ്യയുടെ രക്തസാക്ഷ്യത്വത്തിന്റെ നാടകാവിഷ്‌കാരവും കര്‍മസാഗരം സിനിമയുടെ ചിത്രീകരണ ഉദ്ഘാടനവും നടക്കും. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ, സുരേഷ് കുറുപ്പ് എംഎല്‍എ, ഡോ. സി.വി. ആനന്ദബോസ്, ഡോ. ബാബു സെബാസ്റ്റ്യന്‍, ഡോ.ബി. ഇക്ബാല്‍, വി.എന്‍. വാസവന്‍, തോമസ് ചാഴികാടന്‍, പി.യു. തോമസ് തുടങ്ങിയവര്‍ പങ്കെടുക്കും.

Source: www.pravachakasabdam.com