കെ​​​സി​​​ബി​​​സി മ​​​ദ്യ​​​വി​​​രു​​​ദ്ധ സ​​​മി​​​തി​​​യു​​​ടെ 20-ാം സം​​​സ്ഥാ​​​ന സ​​​മ്മേ​​​ള​​​നം 22, 23 തീ​​​യ​​​തി​​​ക​​​ളി​​​ൽ കൊ​​​ച്ചി​​​യി​​​ൽ ന​​​ട​​​ക്കും. സ​​​മി​​​തി രൂ​​​പം​​കൊ​​​ണ്ട് 20 വ​​​ർ​​​ഷം പൂ​​​ർ​​​ത്തി​​​യാ​​​യ​​​തി​​​ന്‍റെ ആ​​​ഘോ​​​ഷ പ​​​രി​​​പാ​​​ടി​​​ക​​​ളു​​​ടെ സ​​​മാ​​​പ​​​ന സ​​​മ്മേ​​​ള​​​ന​​​മാ​​​ണു കൊ​​​ച്ചി​​​യി​​​ൽ ന​​​ട​​​ക്കു​​​ന്ന​​​തെ​​​ന്നു സം​​​സ്ഥാ​​​ന ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി ഫാ. ​​​ജേ​​​ക്ക​​​ബ് വെ​​​ള്ള​​​മ​​​രു​​​തു​​​ങ്ക​​​ൽ, സെ​​​ക്ര​​​ട്ട​​​റി​​​മാ​​​രാ​​​യ അ​​​ഡ്വ. ചാ​​​ർ​​​ളി പോ​​​ൾ, പ്ര​​​സാ​​​ദ് കു​​​രു​​​വി​​​ള എ​​​ന്നി​​​വ​​​ർ പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ അ​​​റി​​​യി​​​ച്ചു.

22നു ​​​വൈ​​​കു​​​ന്നേ​​​രം 4.30ന് ​​​എ​​​റ​​​ണാ​​​കു​​​ളം ടൗ​​​ണ്‍ ഹാ​​​ളി​​​നു മു​​​ന്നി​​ൽ ബി​​​ഷ​​​പ് മാ​​​ർ റെ​​​മ​​​ജി​​​യോസ് ഇ​​​ഞ്ച​​​നാ​​​നി​​​യി​​​ൽ പ​​​താ​​​ക ഉ​​​യ​​​ർ​​​ത്തും. തു​​​ട​​​ർ​​​ന്നു പാ​​​ലാ​​​രി​​​വ​​​ട്ടം പി​​​ഒ​​​സി​​​യി​​​ൽ സം​​​സ്ഥാ​​​ന ഭാ​​​ര​​​വാ​​​ഹി​​​ക​​​ളു​​​ടെ യോ​​​ഗം.  23ന് ​​​രാ​​​വി​​​ലെ 10നു ​​​ക​​​ച്ചേ​​​രി​​​പ്പ​​​ടി​​​യി​​​ലു​​​ള്ള ആ​​​ശീ​​​ർ​​​ഭ​​​വ​​​ൻ ഓ​​​ഡി​​​റ്റോ​​​റി​​​യ​​​ത്തി​​​ൽ സം​​​സ്ഥാ​​​ന ജ​​​ന​​​റ​​​ൽ​ ബോ​​​ഡി സ​​​മ്മേ​​​ള​​​നം ന​​​ട​​​ക്കും. ബി​​​ഷ​​​പ് മാ​​​ർ റെ​​​മി​​​ജി​​​യോസ് ഇ​​​ഞ്ച​​​നാ​​​നി​​​യി​​​ൽ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. മ​​​ദ്യ​​​വി​​​രു​​​ദ്ധ ക​​​മ്മീ​​​ഷ​​​ൻ സെ​​​ക്ര​​​ട്ട​​​റി ഫാ. ​​​ജേ​​​ക്ക​​​ബ് വെ​​​ള്ള​​​മ​​​രു​​​തു​​​ങ്ക​​​ൽ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ക്കും.

ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞ് ര​​​ണ്ടി​​​നു ടൗ​​​ണ്‍ ഹാ​​​ളി​​​ൽ വാ​​​ർ​​​ഷി​​​ക സ​​​മാ​​​പ​​​ന സ​​​മ്മേ​​​ള​​​നം. ചെ​​​യ​​​ർ​​​മാ​​​ൻ ബി​​​ഷ​​​പ് മാ​​​ർ റെ​​​മ​​​ജി​​​യൂ​​​സ് ഇ​​​ഞ്ച​​​നാ​​​നി​​​യി​​​ൽ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ക്കും. പ്ര​​​മു​​​ഖ മ​​​ദ്യ​​​വി​​​രു​​​ദ്ധ പ്ര​​​വ​​​ർ​​​ത്ത​​​ക​​​നും നി​​​യ​​​മ​​​സ​​​ഭ മു​​​ൻ സ്പീ​​​ക്ക​​​റു​​​മാ​​​യ വി.​​​എം. സു​​​ധീ​​​ര​​​ൻ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. ബി​​​ഷ​​​പ് ജോ​​​ഷ്വാ മാ​​​ർ ഇ​​​ഗ്നാ​​​ത്തി​​​യോ​​​സ് മു​​​ഖ്യ​​​പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തും.

മോ​​​ണ്‍. മാ​​​ത്യു ഇ​​​ല​​​ഞ്ഞി​​​മ​​​റ്റം സ​​​ന്ദേ​​​ശം ന​​​ല്കും. ഫാ. ​​​ജേ​​​ക്ക​​​ബ് വെ​​​ള്ള​​​മ​​​രു​​​തു​​​ങ്ക​​​ൽ, അ​​​ഡ്വ. ചാ​​​ർ​​​ളി പോ​​​ൾ, പ്ര​​​സാ​​​ദ് കു​​​രു​​​വി​​​ള, യോ​​​ഹ​​​ന്നാ​​​ൻ ആ​​​ന്‍റ​​​ണി, ത​​​ങ്ക​​​ച്ച​​​ൻ വെ​​​ളി​​​യി​​​ൽ, ആ​​​ന്‍റ​​​ണി ജേ​​​ക്ക​​​ബ്, ത​​​ങ്ക​​​ച്ച​​​ൻ കൊ​​​ല്ല​​​ക്കൊ​​​ന്പി​​​ൽ, ഫാ. ​​​പോ​​​ൾ കാ​​​രാ​​​ച്ചി​​​റ, സി​​​സ്റ്റ​​​ർ റോ​​​സ്മി​​​ൻ, രാ​​​ജ​​​ൻ ഉ​​​റു​​​ന്പി​​​ൽ, വി.​​​ഡി. രാ​​​ജു, ജോ​​​സ് ചെ​​​ന്പി​​​ശേ​​​രി, വൈ. ​​​രാ​​​ജു, ഷി​​​ബു കാ​​​ച്ച​​​പ്പി​​​ള്ളി, തോ​​​മ​​​സു​​​കു​​​ട്ടി മ​​​ണ​​​ക്കു​​​ന്നേ​​​ൽ എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ക്കും.

Source: www.deepika.com

LEAVE A REPLY

Please enter your comment!
Please enter your name here