ക​​​ത്തോ​​​ലി​​​ക്ക കോ​​​ണ്‍​ഗ്ര​​​സ് ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ള്ള സ​​​മു​​​ദാ​​​യാം​​ഗ​​​ങ്ങ​​​ളു​​​ടെ മി​​​ക​​​വു​​​റ്റ നേ​​​ട്ട​​​ങ്ങ​​​ൾ​​​ക്കും മി​​​ക​​​ച്ച സേ​​​വ​​​ന​​​ങ്ങ​​​ൾ​​​ക്കു​​​മുള്ള അ​​​വാ​​​ർ​​​ഡു​​​ക​​​ൾ സ​​​മ്മാ​​​നി​​​ച്ചു. കാ​​​ക്ക​​​നാ​​​ട് മൗ​​​ണ്ട് സെ​​​ന്‍റ് തോ​​​മ​​​സി​​​ൽ ന​​​ട​​​ന്ന ദേ​​​ശീ​​​യ പ്ര​​​തി​​​നി​​​ധി​​​സ​​​ഭ സ​​​മ്മേ​​​ള​​​ന​​​ത്തി​​​നോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ചാ​​​ണു ച​​​ട​​​ങ്ങ് സം​​​ഘ​​​ടി​​​പ്പി​​​ച്ച​​​ത്. സീ​​​റോ മ​​​ല​​​ബാ​​​ർ സ​​​ഭ മേ​​​ജ​​​ർ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ക​​​ർ​​​ദി​​​നാ​​​ൾ മാ​​​ർ ജോ​​​ർ​​​ജ് ആ​​​ല​​​ഞ്ചേ​​​രി ജേ​​​താ​​​ക്ക​​​ളെ ആ​​​ദ​​​രി​​​ച്ച് അ​​​വാ​​​ർ​​​ഡു​​​ക​​​ൾ വി​​​ത​​​ര​​​ണം​​ചെ​​​യ്തു.

ക​​​ത്തോ​​​ലി​​​ക്ക കോ​​​ണ്‍​ഗ്ര​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ബി​​​ജു പ​​​റ​​​യ​​​ന്നി​​​ല​​​ത്തി​​​ന്‍റ അ​​​ധ്യ​​​ക്ഷ​​​ത​​​യി​​​ൽ ചേ​​​ർ​​​ന്ന അ​​​നു​​​മോ​​​ദ​​​ന സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ ബി​​​ഷ​​​പ് ലെ​​​ഗേ​​​റ്റ് മാ​​​ർ റെ​​​മീ​​​ജി​​​യൂ​​​സ് ഇ​​​ഞ്ച​​​​നാ​​​നി​​​യി​​​ൽ, ബി​​ഷ​​പ് മാ​​​ർ സെ​​​ബാ​​​സ്റ്റ്യ​​​ൻ വാ​​​ണി​​​യ​​​പു​​​ര​​​ക്ക​​​ൽ, ഡ​​​യ​​​റ​​​ക്ട​​​ർ ഫാ.​​​ജി​​​യോ ക​​​ട​​​വി, ടോ​​​ണി പു​​​ഞ്ച​​​ക്കു​​​ന്നേ​​​ൽ, പി.​​​ജെ. പാ​​​പ്പ​​​ച്ച​​​ൻ, പ്ര​​​ഫ. ജാ​​​ൻ​​​സ​​​ൻ ജോ​​​സ​​​ഫ്, ഡോ. ​​​ജോ​​​സു​​​കു​​​ട്ടി ഒ​​​ഴു​​​ക​​​യി​​​ൽ, ഐ​​​പ്പ​​​ച്ച​​​ൻ ത​​​ടി​​​ക്കാ​​​ട്ട്, ബെ​​​ന്നി ആ​​​ന്‍റ​​​ണി, തോ​​​മ​​​സ് പീ​​​ടി​​​ക​​​യി​​​ൽ എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു.

അ​​ല്​​​മാ​​​യ പ്രേ​​​ഷി​​​ത​​രം​​​ഗ​​​ത്തെ സ്തു​​​ത്യ​​​ർ​​​ഹ​​​മാ​​​യ സേ​​​വ​​​ന​​​ത്തി​​​നു​​​ള്ള അ​​​ല്മാ​​​യ പ്രേ​​​ഷി​​​ത​​​ൻ അ​​​വാ​​​ർ​​​ഡ് തൃ​​​ശൂ​​​ർ അ​​​തി​​​രൂ​​​പ​​​താം​​​ഗ​​​മാ​​​യ പ്ര​​​ഫ. എ​​​ൻ.​​​എ. ഔ​​​സേ​​​പ്പ് മാ​​​സ്റ്റ​​​ർ​​​ക്കും കാ​​​യി​​​ക രം​​​ഗ​​​ത്തെ മി​​​ക​​​ച്ച സേ​​​വ​​​ന​​​ങ്ങ​​​ൾ​​​ക്കു​​​ള്ള പു​​​ര​​​സ്കാ​​​രം ഇ​​​രി​​​ങ്ങാ​​ല​​​ക്കു​​​ട രൂ​​​പ​​​ത​​​യി​​​ലെ ഫാ.​ ​​ജോ​​​യി പീ​​​ണി​​​ക്കാ​​​പ​​​റ​​​ന്പി​​​ലി​​​നും മി​​​ക​​​ച്ച മ​​​താ​​​ധ്യാ​​​പ​​​ന​​​ത്തി​​​നും, പ്രേ​​​ഷി​​​ത പ്ര​​​വ​​​ർ​​​ത്ത​​​ന​​​ത്തി​​​നു​​​മു​​​ള്ള ഒ.​​​എം. ജോ​​​ണ്‍ ഓ​​​ലി​​​ക്ക​​​ൽ മ​​​താ​​​ധ്യാ​​​പ​​​ക അ​​​വാ​​​ർ​​​ഡ് പാ​​​ല​​​ക്കാ​​​ട് രൂ​​​പ​​​ത​​​യി​​​ലെ മാ​​​ത്യു ക​​​ല്ല​​​ടി​​​ക്കോ​​​ടി​​​നും ല​​​ഭി​​​ച്ചു.

Source: www.deepika.com

LEAVE A REPLY

Please enter your comment!
Please enter your name here