കൊച്ചി രൂപത സെഹിയോൻ പ്രേഷിത സംഘത്തിന്റെ നേതൃത്വത്തിൽ സ്നേഹ സംഗമം നടത്തി. ശ്രീ MX ജൂഡ്സൽ അദ്ധ്യക്ഷത വഹിച്ച സംഗമം കൊച്ചി രൂപത വികാരി ജെനറൽ വെരി.റവ. മോൺ. പീറ്റർ ചടയങ്ങാട് ഉദ്ഘാടനം ചെയ്തു. നിർദ്ധനരായ 1500 പേർക്ക് ഉച്ചഭക്ഷണം ഒരുക്കുകയും അരിയും മറ്റ് ഭക്ഷ്യവസ്തുക്കളും അടങ്ങിയ ക്രിസ്തുമസ് കിറ്റ് വിതരണം ചെയ്യുകയും ചെയ്തു.

കെസിബിസി പ്രൊ ലൈഫ് ജനറൽ സെക്രട്ടറി Adv ജോസി സേവ്യർ, ഫാ. ഫ്രെഡി, ഫാ. സണ്ണി അട്ടപ്പറമ്പിൽ, ഡോ. അരുൺ ഉമ്മൻ, ശ്രീ അച്യുതൻ മാത്തൂർ എന്നിവർ സംസാരിച്ചു.