കെ.സി.വൈ.എം കൊച്ചി രൂപത പ്രത്യേക സെനറ്റ് സമ്മേളനം കൊച്ചി രൂപത വികാരി ജനറൽ മോൺ.പീറ്റർ ചടങ്ങാട് ഉദ്ഘാടനം ചെയ്തു. രൂപത പ്രസിഡന്റ് ജോസഫ് ദിലീപ് അദ്ധ്യക്ഷത വഹിച്ചു. നസ്രറത്ത് ഇടവക വികാരി ഫാ.സെബാസ്റ്റിൻ പുത്തൻപുരക്കൽ അനുഗ്രഹ പ്രഭാഷണം നടത്തി.

ലോകസഭ ഇലക്ഷനിലെ സ്ഥാനാർത്ഥി നിർണ്ണയത്തിൽ ലത്തീൻ സമുദായത്തിന് അർഹമായ പ്രാധിനിത്യം നൽകാതെ  അവഗണിച്ചതിൽ സെനറ്റ് പ്രതിഷേധം രേഖപ്പെടുത്തി.    രൂപതയിലെ വിവിധ ഇടവകകളിൽ നിന്നുള്ള പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുത്തു. 2019 -20 വർഷത്തെ ഭാരവാഹികളെ സെനറ്റ് സമ്മേളനത്തിൽ വച്ച് തിരഞ്ഞെടുത്തു. രൂപത ഡയറക്ടർ ഫാ.മെൽറ്റസ് കൊല്ലശ്ശേരി, ജനറൽ സെക്രട്ടറി. ക്രിസ്റ്റി ചക്കാലക്കൽ, എൽ.സി.വൈ.എം സംസ്ഥാന ജന. സെക്രട്ടറി ആന്റെണി ആൻസിൽ, ഫാ.സനീഷ് പുളിക്കപ്പറമ്പിൽ, , ജിക്സൻ ജോർജ്ജ്, കാസി പൂപ്പന, ജോസ് പള്ളിപ്പാടൻ, TA ഡാൽഫിൻ , ആദർശ് ജോയ്, മേരി ജോഫി, യേശുദാസ് വിപിൻ, ബിനോയ് PK തുടങ്ങിയവർ പ്രസംഗിച്ചു.

Written by: ക്രിസ്റ്റി ചക്കാലക്കൽ

LEAVE A REPLY

Please enter your comment!
Please enter your name here