124ാമത് മാരാമണ്‍ കണ്‍വന്‍ഷന്‍ ഫെബ്രുവരി 10 മുതല്‍ 17 വരെ മാരാമണ്‍ മണല്‍പ്പുറത്തെ പന്തലില്‍ നടക്കും. 2.30നു മാര്‍ത്തോമ്മാ സഭയുടെ പരമാധ്യക്ഷന്‍ ഡോ. ജോസഫ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്താ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യും. സുവിശേഷ പ്രസംഗസംഘം പ്രസിഡന്റ് ഡോ. യുയാക്കിം മാര്‍ കൂറിലോസ് എപ്പിസ്‌കോപ്പ അധ്യക്ഷത വഹിക്കും.

സുവിശേഷ പ്രസംഗകരായ യോര്‍ക്കിലെ ആര്‍ച്ച് ബിഷപ്പ് ജോണ്‍ ടക്കര്‍ മുഗാബെ സെന്റാമു, മലേഷ്യയില്‍ നിന്നുള്ള ഡോ. ഡാനിയേല്‍ ഹോ, സൗത്ത് ആഫ്രിക്കയില്‍നിന്നുള്ള റവ. റെയ്മണ്ട് സിമംഗ കുമലോ, ഡോ. ഗീവര്‍ഗീസ് മാര്‍ തിഡോഷ്യസ്, ജോസഫ് മാര്‍ ബര്‍ണബാസ്, തോമസ് മാര്‍ തിമോത്തിയോസ്, ഡോ. ഐസക് മാര്‍ ഫിലക്‌സിനോസ്, ഡോ. ഏബ്രഹാം മാര്‍ പൗലോസ്, ഡോ. മാത്യൂസ് മാര്‍ മക്കാറിയോസ്, ഗ്രീഗോറിയോസ് മാര്‍ സ്‌തേഫാനോസ്, ഡോ. തോമസ് മാര്‍ തീത്തോസ് എന്നിവരാണു മുഖ്യപ്രസംഗകര്‍.

Source: www.pravachakasabdam.com