കുരിശിന്റെ വഴി പ്രാര്‍ത്ഥനയോടെ മഹാ ഇടവക വിശ്വാസികള്‍ മലയാറ്റൂര്‍ മല കയറിയതോടെ ഈ വര്‍ഷത്തെ കുരിശുമുടി തീര്‍ത്ഥാടനത്തിന് ഔദ്യോഗികമായി തുടക്കമായി. മലയാറ്റൂര്‍ മഹാ ഇടവകയിലെ മലയാറ്റൂര്‍ സെന്റ് തോമസ് പള്ളി(താഴത്തെ പള്ളി) വികാരി ഫാ. വര്‍ഗീസ് മണവാളന്‍, വിമലഗിരി മേരി അമലോത്ഭവമാതാ പള്ളി വികാരി ഫാ. തോമസ് മഴുവഞ്ചേരി, സെബിയൂര്‍ സെന്റ് സെബാസ്റ്റ്യന്‍സ് പള്ളി വികാരി ഫാ. അരുണ്‍ വലിയവീട്ടില്‍, ഇല്ലിത്തോട് പള്ളി വികാരി ഫാ. ചാക്കോ കിലുക്കന്‍, ഫാ. പോള്‍സണ്‍ പെരേപ്പാടന്‍, ഫാ. സനീഷ്, ഫാ. ചാള്‍സ് എന്നിവരുടെ നേതൃത്വത്തിലാണ് ഇടവക വിശ്വാസികള്‍ മലകയറിയത്. റോജി എം. ജോണ്‍ എംഎല്‍എയും വിശ്വാസികളൊടൊപ്പം മലകയറാന്‍ എത്തിയിരിന്നു.

നോമ്പു ദിവസങ്ങളില്‍ രാവിലെ 9.30 ന് കുരിശുമുടിയില്‍ നേര്‍ച്ചക്കഞ്ഞി വിതരണമുണ്ടാകും. കുരിശുമുടിയില്‍ രാവിലെ 5.30നും, 7.30നും, 9.30നും ദിവ്യബലിയുണ്ടാകും. രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ വിശ്വാസികള്‍ക്കു കുരിശുമുടി കയറുന്നതിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. വിശുദ്ധവാരം വരെയുള്ള ഞായറാഴ്ചകളില്‍ വിവിധ ഫൊറോനകളില്‍നിന്നുള്ള വൈദികരുടെ നേതൃത്വത്തില്‍ വിശ്വാസികള്‍ കുരിശുമുടി കയറും.

Source: www.pravachaksabdam.com

LEAVE A REPLY

Please enter your comment!
Please enter your name here