ഹോ​​​ളി ഫാ​​​മി​​​ലി സ​​​ന്യാ​​​സി​​​നീ​​​സ​​​മൂ​​​ഹ​​​ത്തി​​​ന്‍റെ സ്ഥാ​​​പ​​​ക വാ​​​ഴ്ത്ത​​​പ്പെ​​​ട്ട മ​​​റി​​​യം ത്രേ​​​സ്യ​​​യു​​​ടെ മ​​​ധ്യ​​​സ്ഥ​​​ത​​​യി​​​ലു​​​ള്ള അ​​​ദ്ഭു​​​ത രോ​​​ഗ​​​ശാ​​​ന്തി ക​​​ർ​​​ദി​​​നാ​​​ൾ​​​മാ​​​രു​​​ടെ തി​​​രു​​​സം​​​ഘം സ്ഥി​​​രീ​​​ക​​​രി​​​ച്ചു. വാ​​​ഴ്ത്ത​​​പ്പെ​​​ട്ട മ​​​റി​​​യം ത്രേ​​​സ്യ​​​യെ വി​​​ശു​​​ദ്ധ​​​യാ​​​യി പ്ര​​​ഖ്യാ​​​പി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള ന​​​ട​​​പ​​​ടി​​​ക്ര​​​മ​​​ങ്ങ​​​ളി​​​ലെ ഒ​​​രു സു​​​പ്ര​​​ധാ​​​ന ഘ​​​ട്ട​​​മാ​​​ണി​​​ത്.

അ​​​ദ്ഭു​​​ത രോ​​​ഗ​​​ശാ​​​ന്തി ക​​​ഴി​​​ഞ്ഞ​​​വ​​​ർ​​​ഷം ഒ​​​ക്‌ടോബ​​​റി​​​ൽ ദൈ​​​വ​​​ശാ​​​സ്ത്ര​​​ജ്ഞ​​​രു​​​ടെ സ​​​മി​​​തി സ്ഥി​​​രീ​​​ക​​​രി​​​ച്ചി​​​രു​​​ന്നു. അ​​​തി​​​നു​​​മു​​മ്പ് മാ​​​ർ​​​ച്ചി​​​ൽ എ​​​ല്ലാ മെ​​​ഡി​​​ക്ക​​​ൽ രേ​​​ഖ​​​ക​​​ളും റി​​​പ്പോ​​​ർ​​​ട്ടു​​​ക​​​ളും പ​​​രി​​​ശോ​​​ധി​​​ച്ച് വി​​​ദ​​​ഗ്ധ മെ​​​ഡി​​​ക്ക​​​ൽ സം​​​ഘം അ​​​ദ്ഭു​​​ത രോ​​​ഗ​​​ശാ​​​ന്തി സ്ഥി​​​രീ​​​ക​​​രി​​​ച്ചി​​​രു​​​ന്നു. അ​​​ദ്ഭു​​​ത രോ​​​ഗ​​​ശാ​​​ന്തി സം​​​ബ​​​ന്ധി​​​ച്ച രേ​​​ഖ​​​ക​​​ൾ അ​​​ട​​​ങ്ങു​​​ന്ന ‘പൊ​​​സി​​​സി​​​യോ’വാ​​​ഴ്ത്ത​​​പ്പെ​​​ട്ട മ​​​റി​​​യം ത്രേ​​​സ്യ​​​യു​​​ടെ നാ​​​മ​​​ക​​​ര​​​ണ ന​​​ട​​​പ​​​ടി​​​ക​​​ൾ​​​ക്കാ​​​യു​​​ള്ള ക​​​ർ​​​ദി​​​നാ​​​ൾ​​​മാ​​​രു​​​ടെ സ​​​മി​​​തി പ​​​ഠി​​​ച്ചു വി​​​ല​​​യി​​​രു​​​ത്തി​​​യാ​​​ണ് സ്ഥി​​​രീ​​​ക​​​ര​​​ണം ന​​​ൽ​​​കി​​​യ​​​ത്. ഇ​​​തോ​​​ടെ വാ​​​ഴ്ത്ത​​​പ്പെ​​​ട്ട മ​​​റി​​​യം ത്രേ​​​സ്യ​​​യു​​​ടെ മ​​​ധ്യ​​​സ്ഥ​​​ത​​​യി​​​ൽ തൃ​​​ശൂ​​​ർ പെ​​​രി​​​ഞ്ചേ​​​രി​​​യി​​​ൽ ക്രി​​​സ്റ്റ​​​ഫ​​​ർ എന്ന കുഞ്ഞിന് ലഭിച്ച അ​​​ദ്ഭു​​​ത രോ​​​ഗ​​​ശാ​​​ന്തി സം​​​ബ​​​ന്ധി​​​ച്ച എ​​​ല്ലാ പ​​​ഠ​​​ന​​​ങ്ങ​​​ളും പൂ​​​ർ​​​ത്തി​​​യാ​​​യ​​​താ​​​യി നാ​​​മ​​​ക​​​ര​​​ണ ന​​​ട​​​പ​​​ടി​​​ക​​​ൾ​​​ക്കു നേ​​​തൃ​​​ത്വം ന​​​ൽ​​​കു​​​ന്ന പോ​​​സ്റ്റു​​​ലേ​​​റ്റ​​​ർ റ​​​വ.​​​ഡോ. ബെ​​​ന​​​ഡി​​​ക്ട് വ​​​ട​​​ക്കേ​​​ക്ക​​​ര ഒ​​​എ​​​ഫ്എം ക്യാ​​​പ്, ഹോ​​​ളി​​​ഫാ​​​മി​​​ലി സ​​​ന്യാ​​​സി​​​നി സ​​​മൂ​​​ഹ​​​ത്തി​​​ന്‍റെ സു​​​പ്പീ​​​രി​​​യ​​​ർ ജ​​​ന​​​റ​​​ൽ മ​​​ദ​​​ർ സി​​​സ്റ്റ​​​ർ ഉ​​​ദ​​​യ, വൈ​​​സ് പോ​​​സ്റ്റു​​​ലേ​​​റ്റ​​​ർ സി​​​സ്റ്റ​​​ർ ഡോ. ​​​റോ​​​സ്മി​​​ൻ മാ​​​ത്യു എ​​​ന്നി​​​വ​​​ർ അ​​​റി​​​യി​​​ച്ചു.

1926 ജൂ​​​ണ്‍ എ​​​ട്ടി​​​നാ​​​ണു മ​​​ദ​​​ർ മ​​​റി​​​യം ത്രേ​​​സ്യ​​​യു​​​ടെ മ​​​ര​​​ണം. 2000 ഏ​​​പ്രി​​​ൽ ഒ​​​മ്പ​​​തി​​​ന് വി​​​ശു​​​ദ്ധ ജോ​​​ണ്‍ പോ​​​ൾ ര​​​ണ്ടാ​​​മ​​​ൻ മാ​​​ർ​​​പാ​​​പ്പ വാ​​​ഴ്ത്ത​​​പ്പെ​​​ട്ട​​​വ​​​രു​​​ടെ ഗ​​​ണ​​​ത്തി​​​ലേ​​​ക്ക് ഉ​​​യ​​​ർ​​​ത്തി.

Source: www.deepika.com