ഇന്നലെ അന്തരിച്ച തിരുവനന്തപുരം ലത്തീൻ അതിരൂപതയിലെ മുതിർന്ന വൈദികനും പ്രശസ്ത വചനപ്രഘോഷകനുമായ ഫാ. ജസ്റ്റിൻ അലക്‌സിന്റെ മൃതസംസ്ക്കാരം വെള്ളിയാഴ്ച മേനംകുളം അനുഗ്രഹ ഭവനിൽ നടക്കും. രാവിലെ 10നു ആരംഭിക്കുന്ന ശുശ്രൂഷകള്‍ക്ക് ആര്‍ച്ച് ബിഷപ്പ് സൂസപാക്യം മുഖ്യ കാര്‍മ്മികത്വം വഹിക്കും. കഴക്കൂട്ടം മേനംകുളം അനുഗ്രഹഭവൻ ധ്യാനകേന്ദ്രത്തിന്റെ സ്‌ഥാപക ഡയറക്ടറായിരിന്നു ഫാ. ജസ്റ്റിന്‍. 1950 ജൂലൈ 18ന് തമിഴ് നാട്ടിലെ വള്ളവിളയിൽ അലക്‌സ് സെബാസ്റ്യൻ – സുഫ്റീഷ്യ കുലാസ് ദമ്പതികളുടെ മകനായി ജനിച്ച അദ്ദേഹം മാർത്താണ്ഡൻതുറയിലും നാഗർകോവിലിലും സ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി.

ആലുവ മേജർ സെമിനാരിയിൽ ഫിലോസഫി, തിയോളജി പഠനം. പാളയം, ആലുവ സെമിനാരികളിൽ വൈദികപഠനം പൂർത്തിയാക്കി. 1975 ഡിസംബർ 19ന് പൗരോഹിത്യം സ്വീകരിച്ചു. തിരുവനന്തപുരം അതിരൂപതയിലെ തോപ്പ്, മൺവിള, മര്യനാട്, തുമ്പ, നെയ്യാറ്റിൻകര രൂപതയിലെ മലയിൻകീഴ്, ഉണ്ടൻകോട് തുടങ്ങിയ ഇടവകകളിൽ സേവനം ചെയ്തിട്ടുള്ള അദ്ദേഹം 1992 മുതൽ വചനപ്രഘോഷണ രംഗത്ത് സജീവ സാന്നിധ്യമായിരിന്നു.

Source: www.pravachaksabdam.com

LEAVE A REPLY

Please enter your comment!
Please enter your name here