മനുഷ്യജീവന്റെ സമഗ്രസംരക്ഷണത്തിനും ജീവസമൃദ്ധിക്കുമായി പ്രവര്‍ത്തിക്കുന്ന കേരള കത്തോലിക്കാസഭയുടെ പ്രസ്ഥാനമായ പ്രോലൈഫ് സമിതിയുടെ ലോഗോയും പതാകയും പ്രകാശനം ചെയ്തു. പൊതുസമൂഹത്തിന്റെ നന്മയ്ക്കും ജീവന്റെ സംസ്‌കാരത്തിന്റെ വ്യാപനത്തിനുമായി എല്ലാ ഇടവകകളിലും പ്രോലൈഫ് ശുശ്രൂഷകള്‍ വ്യാപിപ്പിക്കണമെന് പതാക പ്രകാശനം ചെയ്തുകൊണ്ട് വരാപ്പുഴ ആര്‍ച്ച് ബിഷപ് ഡോ. ജോസഫ് കളത്തിപറമ്പില്‍ ആഹ്വാനം ചെയ്തു.

പ്രോലൈഫര്‍ എന്നു പറയുന്നതില്‍ അഭിമാനമുണ്ടെന് അദ്ദേഹം പറഞ്ഞു. സഭയുടെ ശുശ്രൂഷകളുടെ അടിസ്ഥാനം മനുഷ്യജീവനോടുള്ള ആദരവും സംരക്ഷണവുമാണെും അപരന്റെ ജീവനെ ആദരിക്കുവാനും സംരക്ഷിക്കുവാനുമാണ് പ്രോലൈഫ് ശുശ്രൂഷകളിലൂടെ കത്തോലിക്കാസഭ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പേപ്പല്‍ പതാകയുടെ മാതൃകയിലുള്ള വെള്ളയും മഞ്ഞയും കലര്‍ കളറിലുള്ള പതാകയില്‍ ബഹുവര്‍ണകളറിലുള്ള ലോഗോ ആലേഖനം ചെയ്തിട്ടുണ്ട്.

സാര്‍വത്രിക സഭയെയും പ്രതിനിധീകരിച്ച് വിശുദ്ധ കുരിശുനുള്ളില്‍ അഞ്ചു മക്കളും മാതാപിതാക്കളും അടങ്ങു കുടുംബവും, ‘അരുത് അബോര്‍ഷന്‍’ എ സന്ദേശം നയിക്കുന്ന കുഞ്ഞിനെ മാറോടു ചേര്‍ത്തു ആശ്ലേഷിക്കു അമ്മ, സമൂഹത്തിലെ വിവിധ വിഭാഗം വേദനിക്കുന്ന വ്യക്തികളെ കരുതലോടെ സംരക്ഷിക്കണം എന്ന സന്ദേശം നല്കുന്ന ‘കരുതലിന്റെ കരങ്ങള്‍’ എന്നിവ അടങ്ങിയതാണ് ലോഗോ. ‘ജീവന്റെ സമൃദ്ധി സമഗ്രസംരക്ഷണം’ എ മുദ്രാവാക്യവും ലോഗോയുടെ ഇരുവശങ്ങളിലും ചേര്‍ത്തിട്ടുണ്ട്. വരാപ്പുഴ അതിരൂപതയിലെ പൊറ്റക്കുഴി ലിറ്റില്‍ ഫ്‌ളവര്‍ ഇടവകാംഗമായ ടാബി ജോര്‍ജ്ജാണ് ലോഗോ ചിത്രീകരിച്ചത്.

Source: www.pravachakasabdam.com

LEAVE A REPLY

Please enter your comment!
Please enter your name here