സ​​ഭ​​യ്ക്കു ദൈ​​വ​​ശാ​​സ്ത്രം ആ​​വ​​ശ്യ​​മാ​​ണ്, ദൈ​​വ​​ശാ​​സ്ത്ര​​ജ്ഞ​​നു സ​​ഭ​​യും. ദൈ​​വ​​ശാ​​സ്ത്ര​​ജ്ഞ​​ർ പ​​ങ്കു​​വ​​യ്ക്കു​​ന്ന വി​​ശ്വാ​​സം സ​​ഭ​​യു​​ടെ വി​​ശ്വാ​​സ​​വും പ്ര​​ബോ​​ധ​​ന​​വു​​മാ​​യി​​രി​​ക്ക​​ണം. സ​​ഭ​​യു​​ടെ വി​​ശ്വാ​​സം ജ​​ന​​ങ്ങ​​ൾ​​ക്കു ജീ​​വി​​ക്കാ​​ൻ ഉ​​ത​​കു​​ന്ന ത​​ര​​ത്തി​​ൽ അ​​വ​​ത​​രി​​പ്പി​​ക്കു​​ക​​യും പ​​ഠി​​പ്പി​​ക്കു​​ക​​യും പ്ര​​ഘോ​​ഷി​​ക്കു​​ക​​യും ചെ​​യ്യു​​ക​​യെ​​ന്ന​​താ​​ണ് ദൈ​​വ​​ശാ​​സ്ത്ര​​ജ്ഞ​​രു​​ടെ ദൗ​​ത്യം. സ​​ഭ​​യു​​ടെ വി​​ശ്വാ​​സ​​ത്തി​​ന്‍റെ പ​​ങ്കു​​യ്ക്ക​​ലി​​ൽ ഭാ​​ര​​ത​​സ​​ഭ​​യി​​ലെ ദൈ​​വ​​ശാ​​സ്ത്ര​​ജ്ഞ​​രു​​ടെ പ​​ങ്ക് അ​​ഭി​​ന​​ന്ദനാർ​​ഹ​​മാ​​ണ് – റോ​​മി​​ലെ വി​​ശ്വാ​​സ​​തി​​രു​​സം​​ഘം പ്രീ​​ഫെ​​ക്ട് ക​​ർ​​ദി​​നാ​​ൾ ലൂ​​യി​​സ് ല​​ദാ​​രി​​യ ബം​ഗ​ളൂ​രു​വി​ൽ പ​​റ​​ഞ്ഞു.

റോ​​മി​​ലെ വി​​ശ്വാ​​സ​​തി​​രു​​സം​​ഘ കാ​​ര്യാ​​ല​​യ​​വും ഇ​​ന്ത്യ​​ൻ മെ​​ത്രാ​​ൻ സ​​മി​​തി​​യും സം​​യു​​ക്ത​​മാ​​യി ബം​ഗ​ളൂ​രു​വി​ൽ സെ​​ന്‍റ് ജോ​​ൺ​​സ് മെ​​ഡി​​ക്ക​​ൽ കോ​​ളജ് അ​​ക്കാ​​ഡ​​മി​​യി​​ൽ ന​​ട​​ത്തി​​യ അ​​ന്താ​​രാ​ഷ്‌​ട്ര ദൈ​​വ​​ശാ​​സ്ത്ര സി​​ന്പോ​​സി​​യം ഉ​​ദ്ഘാ​​ട​​നം ചെ​​യ്യു​​ക​​യാ​​യി​​രു​​ന്നു ക​​ർ​​ദി​​നാ​​ൾ.

ഭാ​​ര​​ത​​ത്തി​​ന്‍റെ സാംസ്കാ​​രി​​ക വൈ​​വി​​ധ്യ​​ത്തി​​ലും മാ​​റി​​യ രാ​ഷ്‌​ട്രീ​​യ പ​​ശ്ചാ​​ത്ത​​ല​​ത്തി​​ലും സു​​വി​​ശേ​​ഷ​​വ​​ത്ക്ക​​ര​​ണ​​ത്തി​​ന്‍റെ ന​​വീ​​ന മാ​​ർ​​ഗ​​ങ്ങ​​ളെ​​ക്കു​​റി​​ച്ചു സ​​മ്മേ​​ള​​നം വി​​ശ​​ദ​​മാ​​യി ച​​ർ​​ച്ച ന​​ട​​ത്തി. വി​​ശ്വാ​​സ തി​​രു​​സം​​ഘ​​ത്തി​​ൽ​നി​ന്നു പ്രീ​​ഫ​​ക്ടി​​നൊ​​പ്പം ഇ​​ന്ത്യ​​യി​​ലെ വ​​ത്തി​​ക്കാ​​ൻ പ്ര​​തി​​നി​​ധി​​ ആ​​ർ​​ച്ച്ബി​​ഷ​​പ് ഡോ.​ ജാംബാത്തിസ്ത ദി ക്വാത്രോ, ക​​ർ​​ദി​​നാ​​ൾ ഡോ.​ ഓ​​സ്‌​​വാ​​ർ​​ഡ് ഗ്രേ​​ഷ്യ​​സ്, ക​​ർ​​ദി​​നാ​​ൾ മാ​​ർ ജോ​​ർ​​ജ് ആ​​ല​​ഞ്ചേ​​രി, ക​​ർ​​ദി​​നാ​​ൾ മാ​ർ ബ​​സേ​​ലി​​യോ​​സ് ക്ലി​​മീ​​സ് കാ​തോ​ലി​ക്ക ബാ​വ എ​​ന്നി​​വ​​ർ സി​ന്പോ​സി​യ​ത്തി​നു നേ​​തൃ​​ത്വം ന​​ൽ​​കി.  കേ​​ര​​ള​​ത്തി​​ലെ മൂ​​ന്നു റീ​​ത്തു​​ക​​ളെ​​യും പ്ര​​തി​​നി​​ധീ​​ക​​രി​​ച്ച് വൈ​​ദി​​ക​​രും സ​​ന്യ​​സ്ത​​രും അ​​ല്മാ​​യ​​രു​​മ​​ട​​ങ്ങു​​ന്ന പ​​തി​​നൊ​​ന്നം​​ഗ ദൈ​​വ​​ശാ​​സ്ത്ര സം​​ഘ​​വും സി​​ന്പോ​​സി​​യ​​ത്തി​​ൽ പ​​ങ്കെ​​ടു​​ത്തു.

Source: www.deepika.com