വൈ​​വി​​ധ്യ​​ങ്ങ​​ളു​​ടെ ന​​ടു​​വി​​ലും ആ​​ത്മീ​​വി​​ശു​​ദ്ധി​​യി​​ൽ ദൈ​​വ​​ത്തി​​ലേ​​ക്ക് എ​​ത്തി​​ച്ചേ​രാ​​നു​​ള്ള പാ​​ത​​യാ​​ണ് സ​​ത്യ​​മെ​ന്നു ബി​​ഷ​​പ് ഡോ. ​ജ​​യിം​​സ് ആ​​നാ​​പ​​റ​​ന്പി​​ൽ. വ​​ട​​വാ​​തൂ​​ർ സെ​​ന്‍റ് തോ​​മ​​സ് അ​​പ്പ​​സ്തോ​​ലി​​ക് സെ​​മി​​നാ​​രി​​യി​​ൽ ന​​ട​​ക്കു​​ന്ന ഫി​​ലോ​​സ​​ഫി​​ക്ക​​ൽ സി​​ന്പോ​​സി​​യം ’സ​​ത്യ​​ത്തി​​ലേ​​ക്കു​​ള്ള അ​​ന്വേ​ഷ​ണം’ ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു പ്ര​​സം​​ഗി​​ക്കു​​ക​​യാ​​യി​​രു​​ന്നു ആ​​ല​​പ്പു​​ഴ രൂ​​പ​​ത കോ-​​അ​​ഡ്ജു​​ത്തോ​​ർ ബി​​ഷ​​പ് ഡോ.​​ജയിം​​സ് ആ​​നാ​​പ​​റ​​ന്പി​​ൽ.

സ​​ത്യം മ​​ത​​ത്തി​​ന്‍റെ​യും രാ​ഷ്‌​ട്രീ​യ​​ത്തി​​ന്‍റെ​​യും ധാ​​ർ​മി​ക​​ത​​യു​​ടെ​​യും അ​​ടി​​സ്ഥാ​​ന​​ഘ​​ട​​ക​​മാ​​ണ്. സ​​ത്യാ​​ന്വേ​​ഷ​ണം ഹ​​നി​​ക്ക​​പ്പെ​​ടാ​​ത്ത സ്വാ​​ത​​ന്ത്ര്യ​​ത്തോ​​ടെ ന​​ട​​ത്തു​​ന്ന ഒ​​രു യാ​​ത്ര​​യാ​​ണ്- ആ​​മു​​ഖ​​സ​​ന്ദേ​​ശ​​ത്തി​​ൽ മ​​ദ്രാ​​സ് യൂ​​ണി​​വേ​​ഴ്സി​​റ്റി ത​​ത്വ​​ശാ​​സ്ത്ര​​വി​​ഭാ​​ഗം ചെ​​യ​​ർ​​മാ​​ൻ റ​​വ. ഡോ. ​ഫെ​​ലി​​ക്സ് വി​​ൽ​​ഫ്ര​​ഡ് പ​​റ​​ഞ്ഞു. പൗ​​ര​​സ്ത്യ​​വി​​ദ്യാ​​പീ​​ഠം പ്ര​​സി​​ഡ​​ന്‍റ് റ​​വ.​ഡോ. ​ആ​​ൻ​​ഡ്രൂ​​സ് മേ​​ക്കാ​​ട്ടു​​കു​​ന്നേ​​ൽ സ്വാ​​ഗ​​തം പ​​റ​​ഞ്ഞു.

സെ​​മി​​നാ​​രി റെ​​ക്ട​​ർ റ​​വ.​ഡോ. ജോ​​യി അ​​യി​​നി​​യാ​​ട​​ൻ, ത​​ത്വ​​ശാ​​സ്ത്ര​​വി​​ഭാ​​ഗം മേ​​ധാ​​വി റ​​വ. ഡോ. ​​ആ​​ന്‍റോ ചേ​​രാം​​ന്തു​​രു​​ത്തി, റ​​വ.​ഡോ.​ സൂ​​ര​​ജ് പി​​ട്ടാ​​പ്പി​​ള്ളി​​ൽ (വ​​ട​​വാ​​തൂ​​ർ സെ​​മി​​നാ​​രി) എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു.

Source: www.deepika.com