വേളാങ്കണ്ണിയിലേക്ക് പ്രത്യേക ട്രെയിന്‍ റെയില്‍വേ ബോര്‍ഡ് പ്രഖ്യാപിച്ചു. ഈ മാസം നാല് മുതല്‍ അടുത്ത മാസം 25 വരെയുള്ള എല്ലാ തിങ്കളാഴ്ചകളിലും കൊല്ലം- വേളാങ്കണ്ണി സ്‌പെഷ്യല്‍ ഫെയര്‍ സ്‌പെഷല്‍ ട്രെയിന്‍ സര്‍വ്വീസ് നടത്തും.

കൊല്ലത്തു നിന്നു വൈകുന്നേരം നാലിനായിരിക്കും സര്‍വീസ് ആരംഭിക്കുക. വേളാങ്കണ്ണി- കൊല്ലം സ്‌പെഷല്‍ ട്രയിന്‍ നാളെ മുതല്‍ അടുത്ത മാസം 24 വരെയുള്ള എല്ലാ ഞായറാഴ്ചകളിലും സര്‍വീസ് നടത്തും. വൈകുന്നേരം 5.15 നായിരിക്കും ട്രെയിന്‍ വേളാങ്കണ്ണിയില്‍ നിന്നു സര്‍വീസ് ആരംഭിക്കുക.

 

 

Source: www.pravachakasabdam.com