കെസിവൈഎം കോട്ടപ്പുറം രൂപതയിലെ യുവജനങ്ങളുടെ നേത്യത്വത്തിൽ പ്രളയ ദുരിതത്തിൽ കഷ്ടത അനുഭവിക്കുന്നവർക്കായി നിർമ്മിച്ചു നൽക്കുന്ന സ്നേഹകൂട് കാരുണ്യ ഭവന നിർമ്മാണ പദ്ധതിക്ക് അരീപ്പാലം ഇടവകയിൽ പടിയൂരിൽ തുടക്കം കുറിച്ചു. രൂപതയിലെ യുവജനങ്ങൾ ഒന്നടങ്കം കൈകോർക്കുന്ന ഈ പദ്ധതി യുവജന കൂട്ടായ്മയിൽ വലിയൊരു മാറ്റത്തിന്റെ തുടക്കമാണെന്ന് തറക്കല്ലിടൽ കർമ്മം നിർവ്വഹിച്ചു കോട്ടപ്പുറം രൂപത വികാരി ജനറൽ അഭി.മോൺ.സെബാസ്റ്റ്യൻ ജെക്കോബി പറഞ്ഞു KCYM കോട്ടപ്പുറം രൂപത പ്രസിഡണ്ട് അനീഷ് റാഫേൽ പള്ളിയിൽ അദ്ധ്യക്ഷത വഹിച്ചു, ഡയറക്ടർ റവ.ഫാ ഡെന്നീസ് അവിട്ടംപ്പിള്ളി, അരീപ്പാലം ഇടവക വികാരി റവ.ഫാ ഫ്രാൻസീസ് കൈതത്തറ, രൂപത ജന.സെക്രട്ടറി മെറിൻ ജോസഫ്, അസി.ഡയറക്ടർ സി. പ്രമീത, ഫെറോന ആനിമേറ്റർ സി. ട്രീസാ മോളി,KCYM സംസ്ഥാന വൈസ് പ്രസിഡണ്ട് റാൽഫ് ജോസ്, രൂപത വൈസ് പ്രസിഡണ്ട്മാരായ ബിനോയ് തോമസ് പണിക്കവീട്ടിൽ, നീതാ മാർട്ടിൻ, സെക്രട്ടറി റെയ്ച്ചൽ ക്ലിറ്റസ്, രൂപതസിന്റിക്കേറ്റ് മെമ്പർ മീഷ്മ ജോസ്, അരീപ്പാലംഇടവക KCYM പ്രസിഡണ്ട് ഷാൽബി, വനിതാ ഫോറം കൺവീനർ ഷാൽവി, മോബിൻ, എന്നിവർ പങ്കെടുത്തു.

-ക്രിസ്റ്റി ചക്കാലക്കൽ