സ​​മൂ​​ഹ​​ത്തി​​ൽ കു​​ടും​​ബ​​ത്തി​​ന്‍റെ പ്രാ​​ധാ​​ന്യം വി​​സ്മ​​രി​​ക്ക​​രു​​തെ​​ന്നു ഫ്രാ​​ൻ​​സി​​സ് മാ​​ർ​​പാ​​പ്പ. മം​​ഗ​​ള​​വാ​​ർ​​ത്താ തി​​രു​​നാ​​ൾ ദി​​ന​​മാ​​യ ഇ​​ന്ന​​ലെ ഇ​​റ്റാ​​ലി​​യ​​ൻ ന​​ഗ​​ര​​മാ​​യ ലൊ​​റേ​​റ്റോ​​യി​​ലെ മ​​രി​​യ​​ൻ തീ​​ർ​​ഥാ​​ട​​ന​​കേ​​ന്ദ്രം സ​​ന്ദ​​ർ​​ശി​​ച്ചു ദി​​വ്യ​​ബ​​ലി അ​​ർ​​പ്പി​​ച്ച മാ​​ർ​​പാ​​പ്പ യു​​വ​​ജ​​ന​​ങ്ങ​​ളെ അ​​ഭി​​സം​​ബോ​​ധ​​ന ചെ​​യ്യു​​ക​​യാ​​യി​​രു​​ന്നു.

യു​​വ​​ജ​​ന​​ങ്ങ​​ളെ സം​​ബ​​ന്ധി​​ച്ച ഒ​​ക്ടോ​​ബ​​റി​​ൽ റോ​​മി​​ൽ ന​​ട​​ത്തി​​യ മെ​​ത്രാ​​ന്മാ​​രു​​ടെ സി​​ന​​ഡ് സ​​മ്മേ​​ള​​ന​​ത്തി​​നു ശേ​​ഷം ത​​യാ​​റാ​​ക്കി​​യ പ്ര​​ബോ​​ധ​​ന രേ​​ഖ​​യി​​ൽ(​​ക്രി​​സ്തു ജീ​​വി​​ക്കു​​ന്നു) മാ​​ർ​​പാ​​പ്പ ഒ​​പ്പു​​വ​​ച്ചു.

ന​​സ്ര​​ത്തി​​ൽ തി​​രു​​ക്കു​​ടം​​ബം വ​​സി​​ച്ചി​​രു​​ന്ന വീ​​ട് 13-ാം നൂ​​റ്റാ​​ണ്ടി​​ലാ​​ണു​​ലൊ​​റേ​​റ്റോ​​യി​​ൽ കൊ​​ണ്ടു​​വ​​ന്നു സ്ഥാ​​പി​​ച്ച​​ത്. വി​​ശു​​ദ്ധ​​നാ​​ട്ടി​​ൽ നി​​ന്ന് ആ​​ൻ​​ജ​​ലി കു​​ടും​​ബ​​മാ​​ണ് ന​​സ്ര​​ത്തി​​ലെ തി​​രു​​ഭ​​വ​​നം പൊ​​ളി​​ച്ച് ഇ​​റ്റ​​ലി​​യി​​ൽ കൊ​​ണ്ടു​​വ​​ന്നു പു​​ന​​ർ​​നി​​ർ​​മി​​ച്ച​​തെ​​ന്നാ​​ണു വി​​ശ്വാ​​സം. പീ​​യു​​സ് പ​​തി​​നാ​​ലാ​​മ​​ൻ മാ​​ർ​​പാ​​പ്പ​​യ്ക്കു​​ശേ​​ഷം ആ​​ദ്യ​​മാ​​യി ഇ​​വി​​ടെ ദി​​വ്യ​​ബ​​ലി അ​​ർ​​പ്പി​​ക്കു​​ന്ന​​തു ഫ്രാ​​ൻ​​സി​​സ് മാ​​ർ​​പാ​​പ്പ​​യാ​​ണ്.

Source: www.deepika.com

LEAVE A REPLY

Please enter your comment!
Please enter your name here