കു​​റ​​വി​​ല​​ങ്ങാ​​ട് മേ​​ജ​​ർ ആ​​ർ​​ക്കി​​എ​​പ്പി​​സ്കോ​​പ്പ​​ൽ മ​​ർ​​ത്ത്മ​​റി​​യം ആ​​ർ​​ച്ച്ഡീ​​ക്ക​​ൻ തീ​​ർ​​ഥാ​​ട​​ന ദേവാ​​ല​​യ വി​​കാ​​രി​​യു​​ടെ ആ​​ർ​​ച്ച്പ്രീ​​സ്റ്റ് പ​​ദ​​വി​ക്കു സീ​​റോ മ​​ല​​ബാ​​ർ സ​​ഭാ സി​​ന​​ഡി​​ന്‍റെ അം​​ഗീ​​കാ​​രം. ജ​​നു​​വ​​രി ഏ​​ഴു ​മു​​ത​​ൽ 18 വ​​രെ തീ​യ​​തി​​ക​​ളി​​ൽ സ​​ഭാ ആ​​സ്ഥാ​​ന​​ത്തു ന​​ട​​ന്ന സി​​ന​​ഡി​​ന്‍റെ തീ​​രു​​മാ​​നം ഇ​​ന്ന​​ലെ കു​​റ​​വി​​ല​​ങ്ങാ​​ട് ദേ​​വാ​​ല​​യ​​ത്തി​​ൽ ന​​ട​​ന്ന വി​​ശു​​ദ്ധ കു​​ർ​​ബാ​​ന​​യ്ക്ക് മു​​ന്പ് സീ​​റോ മ​​ല​​ബാ​​ർ സ​​ഭ മേ​​ജ​​ർ ആ​​ർ​​ച്ച്ബി​​ഷ​​പ് ക​​ർ​​ദി​​നാ​​ൾ മാ​​ർ ജോ​​ർ​​ജ് ആ​​ല​​ഞ്ചേ​​രി​​യു​​ടെ സാ​​ന്നി​​ധ്യ​​ത്തി​​ൽ പ്ര​​ഖ്യാ​​പി​​ച്ചു. ഇ​​തു​​സം​​ബ​​ന്ധി​​ച്ച ഡി​​ക്രി ഫാ.​​തോ​​മ​​സ് തൈ​​യി​​ൽ വാ​​യി​​ച്ചു.

കു​​റ​​വി​​ല​​ങ്ങാ​​ട് ഇ​​ട​​വ​​ക​​യെ മേ​​ജ​​ർ ആ​​ർ​​ക്കി​​എ​​പ്പി​​സ്കോ​​പ്പ​​ൽ മർത്ത്മറിയം ആ​​ർ​​ച്ച്ഡീ​​ക്ക​​ൻ തീ​​ർ​​ഥാ​​ട​​ന ദേ​​വാ​​ല​​യ​​മാ​​ക്കി ക​​ഴി​​ഞ്ഞ ജ​​നു​​വ​​രി 21ന് ​​ഉ​​യ​​ർ​​ത്തി​​യ​​തോ​​ടെ ഇ​​ട​​വ​​ക​​യു​​ടെ ച​​രി​​ത്ര​​വും സ​​ഭ​​യു​​ടെ പാ​​ര​​ന്പ​​ര്യ​​വും പ​​രി​​ഗ​​ണി​​ച്ചു വി​​കാ​​രി​​യെ ആ​​ർ​​ച്ച്പ്രീ​​സ്റ്റ് എ​ന്നു പാ​​ലാ രൂ​​പ​​താ​​ധ്യ​​ക്ഷ​​ൻ മാ​​ർ ജോ​​സ​​ഫ് ക​​ല്ല​​റ​​ങ്ങാ​​ട്ട് നാ​​മ​​ക​​ര​​ണം ചെ​​യ്തി​​രു​​ന്നു. സി​ന​ഡ് തീ​രു​മാ​ന​ത്തി​ലൂ​ടെ ഈ ​​നാ​​മ​​ക​​ര​​ണ​​ത്തി​​നു സ​​ഭ​​യു​​ടെ അം​​ഗീ​​കാ​​രം ന​​ൽ​​കി.  ഇ​തോ​​ടെ റ​​വ.​​ഡോ.​ജോ​​സ​​ഫ് ത​​ട​​ത്തി​​ൽ സീ​​റോ മ​​ല​​ബാ​​ർ സ​​ഭ​​യി​​ലെ പ്ര​​ഥ​​മ ആ​​ർ​​ച്ച്പ്രീ​​സ്റ്റാ​​യി. കു​​റ​​വി​​ല​​ങ്ങാ​​ട് പ​​ള്ളി​​യി​​ലെ ഇ​​നി​​യു​​ള്ള എ​​ല്ലാ വി​​കാ​​രി​​മാ​​രും ആ​​ർ​​ച്ച്പ്രീ​​സ്റ്റ് എ​​ന്ന് അ​​റി​​യ​​പ്പെ​​ടും.

മാ​​ന്നാ​​ർ സെ​​ന്‍റ് മേ​​രീ​​സ് ഇ​​ട​​വ​​കാം​​ഗ​​മാ​​യ റ​​വ.​​ഡോ. ജോ​​സ​​ഫ് ത​​ട​​ത്തി​​ൽ മാ​​ന്നാ​​ർ ത​​ട​​ത്തി​​ൽ പ​​രേ​​ത​​നാ​​യ വ​​ർ​​ക്കി​​യു​​ടെ​​യും ഇ​​ല​​ഞ്ഞി പാ​​ല​​ക്കു​​ന്നേ​​ൽ കു​​ടും​​ബാം​​ഗം മ​​റി​​യാ​​മ്മ​​യു​​ടെ​​യും 11 മ​​ക്ക​​ളി​​ൽ നാ​​ലാ​​മ​​നാ​​ണ്.  ഉ​​രു​​ളി​​കു​​ന്നം വി​​കാ​​രി ഇ​​ൻ​​ചാ​​ർ​​ജ്, പാ​​സ്റ്റ​​റ​​ൽ ഇ​​ൻ​​സ്റ്റി​​റ്റ്യൂ​​ട്ട് ഡ​​യ​​റ​​ക​​ട​​ർ, രൂ​​പ​​ത വി​​ശ്വാ​​സ പ​​രി​​ശീ​​ല​​ന കേ​​ന്ദ്രം, ദൈ​​വ​​വി​​ളി ബ്യൂ​​റോ, ചെ​​റു​​പു​​ഷ്പ​​മി​​ഷ​​ൻ ലീ​​ഗ് ഡ​​യ​​റ​​ക്്ട​​ർ, ശാ​​ലോം പാ​​സ്റ്റ​​റ​​ൽ സെ​​ന്‍റ​​ർ പ്ര​​ഥ​​മ ഡ​​യ​​റ​​ക്‌​ട​​ർ, കു​​ട​​ക്ക​​ച്ചി​​റ, കാ​​ഞ്ഞി​​ര​​ത്താ​​നം പ​​ള്ളി​​ക​​ളി​​ൽ വി​​കാ​​രി, ഭ​​ര​​ണ​​ങ്ങാ​​നം അ​​ൽ​​ഫോ​​ൻ​​സാ തീ​​ർ​​ഥാ​​ട​​ന കേ​​ന്ദ്രം പ്ര​​ഥ​​മ റെ​​ക്‌​ട​​ർ എ​​ന്നീ നി​​ല​​ക​​ളി​​ൽ പ്ര​​വ​​ർ​​ത്തി​​ച്ചു. 2015 ഫെ​​ബ്രു​​വ​​രി ഏ​​ഴു​​മു​​ത​​ൽ കു​​റ​​വി​​ല​​ങ്ങാ​​ട് പ​​ള്ളി വി​​കാ​​രി​​യാ​ണ്.

Source: www.deepika.com