ലോകമെമ്പാടുമുള്ള ക്രൈസ്തവ സഭകളുടെ സഭൈക്യവാരത്തിന് ഇന്നു ആരംഭമാകും. ഇന്നു പ്രാദേശിക സമയം വൈകുന്നേരം 5.30-ന് വിശുദ്ധ പൗലോസ് ശ്ലീഹായുടെ റോമന്‍ ചുവരിനു പുറത്തുള്ള ബസിലിക്കയില്‍ ഫ്രാന്‍സിസ് പാപ്പ ക്രൈസ്തവ ഐക്യവാരത്തിന് തുടക്കം കുറിച്ചുകൊണ്ടുള്ള സായാഹ്നപ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കും. കര്‍ദ്ദിനാളന്മാരെയും മെത്രാന്മാരെയും പുരോഹിതരെയും കൂടാതെ ലോകത്തുള്ള ഇതര ക്രൈസ്തവ സഭകളുടെ അധ്യക്ഷന്മാരും മാര്‍പാപ്പയുടെ സഭൈക്യപ്രാര്‍ത്ഥനയില്‍ പങ്കെടുക്കും.

25-വരെയാണ് സഭൈക്യവാര ശുശ്രൂഷകള്‍ നടക്കുക. ആചരണത്തിന്റെ ഭാഗമായി കേരളത്തിലും വിവിധ ശുശ്രൂഷകള്‍ നടക്കുന്നുണ്ട്.

ക്രൈസ്തവ സഭകളുടെ ഐക്യപ്രസ്ഥാനമായ യുണൈറ്റഡ് ക്രിസ്ത്യന്‍ മൂവ്‌മെന്റിന്റെ നേതൃത്വത്തില്‍ നാളെ വൈകുന്നേരം ആറിനു പാറ്റൂര്‍ മാര്‍ത്തോമ ദേവാലയത്തില്‍ അഷ്ടദിന പ്രാര്‍ത്ഥനയ്ക്ക് പള്ളി വികാരിയും യുണൈറ്റഡ് ക്രിസ്ത്യന്‍ മൂവ്‌മെന്റിന്റെ ആത്മീയ ഉപദേഷ്ടാവുമായ റവ. ഡോ. എം.ഒ. ഉമ്മന്‍ നേതൃത്വം നല്‍കും.

 

Source: www.pravachaksabdam.com