മുപ്പത്തിയെട്ടാമത് മലയാറ്റൂര്‍ ബൈബിള്‍ കണ്‍വെന്‍ഷനു മലയാറ്റൂര്‍ സെന്റ് തോമസ് പള്ളി ഗ്രൗണ്ടില്‍ ഇന്നു തുടക്കമാകും. ഇരിങ്ങാലക്കുട രൂപത ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍ ദിവ്യബലിയര്‍പ്പിച്ച് ആമുഖസന്ദേശം നല്‍കും. ഫാ. ജോസ് ഉപ്പാണിയുടെ നേതൃത്വത്തിലുള്ള ചിറ്റൂര്‍ ധ്യാനകേന്ദ്രം ടീമാണു കണ്‍വന്‍ഷന്‍ നയിക്കുന്നത്. കണ്‍വെന്‍ഷന്റെ ഭാഗമായി പതിനായിരത്തോളം പേര്‍ക്ക് ഇരിക്കാവുന്ന താത്കാലിക പന്തലാണു നിര്‍മിച്ചിരിക്കുന്നത്.

‘ദൈവത്തിന്റെ കാരുണ്യത്തില്‍ ഞാന്‍ എന്നേക്കും ആശ്രയിക്കുന്നു’ എന്നതാണ് ഈ വര്‍ഷത്തെ കണ്‍വെന്‍ഷന്റെ ആപ്തവാക്യം. കോട്ടപ്പുറം രൂപത ബിഷപ്പ് മാര്‍ ജോസഫ് കാരിക്കശേരി സമാപനസന്ദേശം നല്‍കും. കണ്‍വന്‍ഷനുശേഷം സമീപപ്രദേശങ്ങളിലേക്കു വാഹനസൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കണ്‍വെന്‍ഷന്‍ ഏഴിനു സമാപിക്കും.

 

Follow this link to join Catholic Focus’WhatsApp group to get daily Catholic news:

https://chat.whatsapp.com/HWhs85Sxbk76nBKQmapkj8

LEAVE A REPLY

Please enter your comment!
Please enter your name here