ക്രൈ​​​സ്ത​​​വ​​​ർ പ​​​രി​​​പാ​​​വ​​​ന​​​മാ​​​യി ആ​​​ച​​​രി​​​ക്കു​​​ന്ന പെ​​​സ​​​ഹാ​​​വ്യാ​​​ഴാ​​​ഴ്ച ലോ​​​ക്സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ന​​​ട​​​ത്താ​​​നു​​​ള്ള തീ​​​രു​​​മാ​​​നം പു​​​നഃ​​​പ​​​രി​​​ശോ​​​ധി​​​ക്ക​​​ണ​​​മെ​​​ന്നും വോ​​ട്ടെ​​ടു​​പ്പ് മ​​​റ്റൊ​​​രു ദി​​​വ​​​സ​​​ത്തേ​​​ക്ക് മാ​​​റ്റി​​​വ​​​യ്ക്ക​​​ണ​​​മെ​​​ന്നു​​​മാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് ക​​​ർ​​​ണാ​​​ട​​​ക റീ​​​ജ​​​ൺ കാ​​​ത്ത​​​ലി​​​ക് ബി​​​ഷ​​​പ്സ് കൗ​​​ൺ​​​സി​​​ൽ സം​​​സ്ഥാ​​​ന തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ക​​​മ്മീ​​​ഷ​​​ണ​​​ർ​​​ക്ക് നി​​​വേ​​​ദ​​​നം ന​​​ൽ​​​കി.

ആ​​​സാം, ബി​​​ഹാ​​​ർ, ഛത്തീ​​​സ്ഗ​​​ഡ്, ജ​​​മ്മു-​​​കാ​​​ഷ്മീ​​​ർ, മ​​​ഹാ​​​രാ​​​ഷ്ട്ര, മ​​​ണി​​​പ്പു​​​ർ, ഒ​​​ഡി​​​ഷ, പു​​​തു​​​ച്ചേ​​​രി, ത​​​മി​​​ഴ്നാ​​​ട്, ത്രി​​​പു​​​ര, ഉ​​​ത്ത​​​ർ​​​പ്ര​​​ദേ​​​ശ്, പ​​​ശ്ചി​​​മ​​​ബം​​​ഗാ​​​ൾ എ​​​ന്നീ സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലും പെ​​​സ​​​ഹാ​​​വ്യാ​​​ഴ​​​മാ​​​യ ഏ​​​പ്രി​​​ൽ 18ന് ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ന​​​ട​​​ക്കു​​​ന്നു​​​ണ്ട്. അ​​​ന്നേ​​​ദി​​​വ​​​സം ക്രൈ​​​സ്ത​​​വ​​​ർ വി​​​വി​​​ധ ക​​​ർ​​​മ​​​ങ്ങ​​​ളി​​​ൽ പ​​​ങ്കെ​​​ടു​​​ക്കാ​​​നാ​​​യി ഇ​​​ട​​​വ​​​ക ദേ​​​വാ​​​ല​​​യ​​​ങ്ങ​​​ളി​​​ലും മ​​​റ്റു​​​മാ​​​യി​​​രി​​​ക്കു​​​മെ​​​ന്നും വോ​​​ട്ടെ​​​ടു​​​പ്പി​​​ൽ പ​​​ങ്കെ​​​ടു​​​ക്കാ​​​ൻ അ​​​സൗ​​​ക​​​ര്യ​​​മു​​​ണ്ടാ​​​യി​​​രി​​​ക്കു​​​മെ​​​ന്നും നി​​​വേ​​​ദ​​​ന​​​ത്തി​​​ൽ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.

Source: www.deepika.com

LEAVE A REPLY

Please enter your comment!
Please enter your name here