ദൈവവിളിയെക്കുറിച്ചുള്ള സഭാദര്‍ശനങ്ങള്‍, ദൗത്യം, വൈദിക, സമര്‍പ്പിത ജീവിതങ്ങളിലേക്കുള്ള പ്രവേശനത്തിനു പാലിക്കേണ്ട മാനദണ്ഡങ്ങള്‍, ദൈവവിളി പ്രോത്സാഹിപ്പിക്കുന്നതില്‍ മാതാപിതാക്കള്‍, ഇടവക വികാരി, ഇടവകയിലെ സന്യസ്തര്‍, വൊക്കേഷന്‍ ഡയറക്ടര്‍മാര്‍/പ്രമോട്ടര്‍മാര്‍, മെത്രാന്മാര്‍ എന്നിവരുടെ ചുമതലകള്‍ തുടങ്ങിയ കാര്യങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ട് സീറോ മലബാര്‍ സഭ പുതിയ മാര്‍ഗരേഖ പുറത്തിറക്കി. സീറോ മലബാര്‍ സഭയുടെ ദൈവവിളി കമ്മീഷനാണു രൂപതകള്‍ക്കും സന്യാസ സമൂഹങ്ങള്‍ക്കുമായി വിദഗ്ധരുടെ പഠനങ്ങളുടെയും കൂടിയാലോചനകളുടെയും വെളിച്ചത്തില്‍ പുതിയ മാര്‍ഗരേഖ തയാറാക്കിയത്.

സഭയുടെ പൊതുവായ ആവശ്യമെന്ന നിലയില്‍ ദൈവവിളി സംബന്ധമായ പ്രവര്‍ത്തനങ്ങളെ വിശാലമായ കാഴ്ചപ്പാടോടെ സമീപിക്കേണ്ടതുണ്ടെന്നു മാര്‍ഗരേഖ ചൂണ്ടിക്കാട്ടുന്നു. സഭ മുഴുവന്റെയും ശുശ്രൂഷകള്‍ കണക്കിലെടുത്താവണം ദൈവവിളികള്‍ പ്രോല്‍സാഹിപ്പിക്കപ്പെടുന്നത്. രൂപതയുടെയോ സന്ന്യാസ സമൂഹത്തിന്റെയോ ഭാഗമായി വൈദിക, സന്യസ്ത, സമര്‍പ്പിത പരിശീലനം നടത്താനുള്ള പരിശീലനാര്‍ഥികളുടെ താത്പര്യവും സ്വാതന്ത്ര്യവും മാനിക്കപ്പെടണം. ഏതെങ്കിലും രൂപതയിലോ സന്യാസസമൂഹത്തിലോ ചേരാനാഗ്രഹിക്കുന്നവരെ മറ്റു രൂപതയിലേക്കോ സന്ന്യാസസമൂഹത്തിലേക്കോ ചേരുന്നതിനു നിര്‍ബന്ധിക്കുന്ന പ്രവണത പ്രോത്സാഹിപ്പിക്കരുത്.

Source: www.pravachakadsabdam.com

LEAVE A REPLY

Please enter your comment!
Please enter your name here