നവ മാധ്യമ രംഗങ്ങളിലും, സമൂഹിക വിഷങ്ങളിലും സജീവ ഇടപെടലുകൾ നടത്തുന്നതിനായി കെസിവൈഎം കൊച്ചി രൂപതയുടെ ആഭിമുഖ്യത്തിൽ മീഡിയ സെൽ രൂപീകരിച്ചു. പ്രശസ്ത ചലചിത്ര സംവിധായകൻ ജോൺ പോൾ മീഡിയാ സെൽ ഉദ്ഘാടനം ചെയ്തു. ചരിത്രം അറിഞ്ഞു വേണം മാധ്യമ പ്രവർത്തനം ആരംഭിക്കുവാൻ എന്നും, എഴുതുന്ന ആളുടെ ഭാവം ശ്രോതാവിന്റെ മനസ്സിനെ സ്പർശിക്കുന്നതാവണം എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. രൂപത പ്രസിഡന്റ് ക്രിസ്റ്റി ചക്കാലക്കൽ അദ്ധ്യക്ഷത വഹിച്ചു. കൊച്ചി രൂപത വക്താവ് ഫാ. ജോണി പുതുക്കാട്, കെസിവൈഎം രൂപത ജന.സെക്രട്ടറി കാസി പൂപ്പന, ജോളി പവേലിൽ, സെൽബൻ അറക്കൽ, ലിനു തോമസ്, മരിയ റോഷീൻ, ജോസ് പള്ളിപ്പാടൻ, യേശുദാസ് വിപിൻ തുടങ്ങിയവർ പ്രസംഗിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here