ഭാ​​ര​​ത ക​​ത്തോ​​ലി​​ക്കാ മെ​​ത്രാ​​ൻ സ​​മി​​തി​​യു​​ടെ സാ​​മൂ​​ഹ്യ സേ​​വ​​ന വി​​ഭാ​​ഗ​​മാ​​യ കാ​​രി​​ത്താ​​സ് ഇ​​ന്ത്യ​​യു​​ടെ സ​​ഹ​​ക​​ര​​ണ​​ത്തോ​​ടെ കോ​​ട്ട​​യം സോ​​ഷ്യ​​ൽ സ​​ർ​​വീ​​സ് സൊ​​സൈ​​റ്റി ന​​ട​​പ്പി​​ലാ​​ക്കു​​ന്ന ജീ​​വി​​ത സ​​മു​​ദ്ധാ​​ര​​ണ പ​​ദ്ധ​​തി​​യാ​​യ ‘അ​​തി​​ജീ​​വ​​ന്’ തു​​ട​​ക്ക​​മാ​​യി.

തെ​​ള്ള​​കം ചൈ​​ത​​ന്യ പാ​​സ്റ്റ​​റ​​ൽ സെ​​ന്‍റ​​റി​​ൽ സം​​ഘ​​ടി​​പ്പി​​ച്ച ച​​ട​​ങ്ങി​​ൽ കേ​​ര​​ള സോ​​ഷ്യ​​ൽ സ​​ർ​​വീ​​സ് ഫോ​​റം എ​​ക്സി​​ക്യൂ​​ട്ടീ​​വ് ഡ​​യ​​റ​​ക്ട​​ർ ഫാ. ​​ജോ​​ർ​​ജ് വെ​​ട്ടി​​ക്കാ​​ട്ടി​​ൽ പ​​ദ്ധ​​തി​​യു​​ടെ ഉ​​ദ്ഘാ​​ട​​നം നി​​ർ​​വ​​ഹി​​ച്ചു. കോ​​ട്ട​​യം ന​​വ​​ജീ​​വ​​ൻ ട്ര​​സ്റ്റ് സാ​​ര​​ഥി പി.​​യു തോ​​മ​​സ് അ​​ധ്യ​​ക്ഷ​​ത​വ​​ഹി​​ച്ചു. കെ​എ​​സ്എ​​സ്എ​​സ് എ​​ക്സി​​ക്യൂ​​ട്ടീ​​വ് ഡ​​യ​​റ​​ക്ട​​ർ ഫാ. ​​സു​​നി​​ൽ പെ​​രു​​മാ​​നൂ​​ർ, അ​​സി​​സ്റ്റ​​ന്‍റ് ഡ​​യ​​റ​​ക്ട​​ർ ഫാ. ​​റോ​​യി കാ​​ഞ്ഞി​​ര​​ത്തും​​മൂ​​ട്ടി​​ൽ, പ്രോ​​ഗ്രാം ഓ​​ഫീ​​സ​​ർ സി​​ജോ തോ​​മ​​സ്, കോ​​ർ​​ഡി​​നേ​​റ്റ​​ർ​​മാ​​രാ​​യ ബെ​​സി ജോ​​സ്, ലൈ​​ല ഫി​​ലി​​പ്പ്, സൗ​​മ്യ ജോ​​യി എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു.

കോ​​ട്ട​​യം, ഇ​​ടു​​ക്കി, വ​​യ​​നാ​​ട് ജി​​ല്ല​​ക​​ളി​​ലു​ള്ള​വ​ർ​ക്കു ഗു​ണം ല​ഭി​ക്കും. മ​​ല​​ബാ​​ർ സോ​​ഷ്യ​​ൽ സ​​ർ​വീ​​സ് സൊ​​സൈ​​റ്റി​​യു​​ടെ​​യും ഗ്രീ​​ൻ​​വാ​​ലി ഡെ​​വ​​ല​​പ്പ്മെ​​ന്‍റ് സൊ​​സൈ​​റ്റി​​യു​​ടെ​​യും പ​​ങ്കാ​​ളി​​ത്ത​​ത്തോ​​ടെ ന​​ട​​പ്പി​​ലാ​​ക്കു​​ന്ന പ​​ദ്ധ​​തി​​യു​​ടെ ഭാ​​ഗാ​​മാ​​യി 40 കു​​ടും​​ബ​​ങ്ങ​​ൾ​​ക്ക് ഭ​​വ​​ന പു​​ന​​രു​​ദ്ധാ​​ര​​ണ​​ത്തി​​നും 40 കു​​ടും​​ബ​​ങ്ങ​​ൾ​​ക്ക് ടോ​​യ്‌​ല​​റ്റ് നി​​ർ​മാ​​ണ​​ത്തി​​നും ധ​ന​സ​ഹാ​യം ന​ൽ​കും. 300 കു​​ടും​​ബ​​ങ്ങ​​ൾ​​ക്കു കോ​​ഴി വ​​ള​​ർ​​ത്ത​​ലി​​നും 24 കു​​ടും​​ബ​​ങ്ങ​​ൾ​​ക്ക് ആ​​ടു വ​​ള​​ർ​​ത്ത​​ലി​​നും 304 കു​​ടും​​ബ​​ങ്ങ​​ൾ​ക്ക് അ​​ടു​​ക്ക​​ള​​ത്തോ​​ട്ടം വ്യാ​​പ​​ന​ത്തി​നും സ​ഹാ​യം കൊ​ടു​ക്കും. അ​​ന്പ​​തു ല​​ക്ഷം രൂ​​പ​​യു​​ടെ പ​ദ്ധ​തി​യാ​ണ് ന​​ട​പ്പാ​ക്കു​​ന്ന​​ത്.

Source: www.deepika.com

LEAVE A REPLY

Please enter your comment!
Please enter your name here